Select Your Language

Notifications

webdunia
webdunia
webdunia
webdunia

Rohit Sharma vs Mohammed Shami: രോഹിത്തും ഷമിയും 'ജഗഡ ജഗഡ'; ഇന്ത്യന്‍ താരങ്ങള്‍ തമ്മില്‍ അത്ര രസത്തിലല്ലെന്ന് റിപ്പോര്‍ട്ട്

രോഹിത് ശര്‍മയും മുഹമ്മദ് ഷമിയും തമ്മില്‍ അത്ര നല്ല ചേര്‍ച്ചയിലല്ലെന്നാണ് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്

Rohit Sharma, Mohammed Shami, Rohit Sharma vs Mohammed Shami issue, Rohit - Shami issue

രേണുക വേണു

, ചൊവ്വ, 10 ഡിസം‌ബര്‍ 2024 (09:13 IST)
Rohit Sharma vs Mohammed Shami: ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലെ ശേഷിക്കുന്ന ടെസ്റ്റ് മത്സരങ്ങള്‍ക്ക് മുഹമ്മദ് ഷമിയെ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ഇന്ത്യന്‍ ആരാധകര്‍ക്കിടയില്‍ ശക്തമായിരിക്കുകയാണ്. സയിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഷമി മികച്ച ഫോമിലാണ്. എന്നാല്‍ ഷമി പരുക്കില്‍ നിന്ന് പൂര്‍ണമായി മുക്തനായിട്ടില്ലെന്ന തരത്തിലാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ പ്രതികരണങ്ങള്‍. ടെസ്റ്റ് ടീമിലേക്ക് ഷമിയെ തിരിച്ചുവിളിക്കാത്തത് രോഹിത് ശര്‍മയുടെ താല്‍പര്യക്കുറവിനെ തുടര്‍ന്നാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 
 
രോഹിത് ശര്‍മയും മുഹമ്മദ് ഷമിയും തമ്മില്‍ അത്ര നല്ല ചേര്‍ച്ചയിലല്ലെന്നാണ് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. പരസ്പര വിരുദ്ധമായ പ്രസ്താവനകളാണ് ഷമിയും രോഹിത്തും തുടര്‍ച്ചയായി നടത്തുന്നത്. ഇത് ഇരുവരും തമ്മിലുള്ള അഭിപ്രായഭിന്നതയുടെ സൂചനയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 
 
താന്‍ പരുക്കില്‍ നിന്ന് പൂര്‍ണ മുക്തനായെന്നാണ് ഷമി നേരത്തെ പറഞ്ഞത്. എന്നാല്‍ ഷമി നൂറ് ശതമാനം ഫിറ്റ്‌നെസ് വീണ്ടെടുത്തിട്ടില്ലെന്നാണ് രോഹിത്തിന്റെ വാദം. ഇരുവരും തമ്മില്‍ അഭിപ്രായഭിന്നത രൂക്ഷമാണെന്ന് ദൈനിക് ജാഗരണ്‍ ആണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 
 
ഇന്ത്യ-ന്യൂസിലന്‍ഡ് ടെസ്റ്റ് പരമ്പരയ്ക്കിടെ ഷമിയും രോഹിത്തും തര്‍ക്കിച്ചതായാണ് പുറത്തുവരുന്ന വിവരം. ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയുടെ സമയത്ത് ഷമിയുടെ കാര്യത്തെ കുറിച്ച് രോഹിത് പ്രതികരിച്ചിരുന്നു. ബോര്‍ഡര്‍ - ഗാവസ്‌കര്‍ ട്രോഫിയില്‍ ഷമി കളിക്കുമോയെന്നു ചോദിച്ചപ്പോള്‍ താരം പൂര്‍ണമായി ഫിറ്റല്ലെന്നായിരുന്നു രോഹിത്തിന്റെ വിശദീകരണം. ഇത് ഷമിയെ അസ്വസ്ഥനാക്കിയതായാണു റിപ്പോര്‍ട്ടുകള്‍.
 
' ന്യൂസിലന്‍ഡ് പരമ്പരയിലെ ബെംഗളൂരുവില്‍ നടന്ന ആദ്യ ടെസ്റ്റിനിടെ രോഹിത്തും ഷമിയും കൂടിക്കാഴ്ച നടത്തിയിരുന്നു. ആ സമയത്ത് ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലനത്തിലായിരുന്നു ഷമി. ന്യൂസിലന്‍ഡ്, ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരകളില്‍ താന്‍ ഉണ്ടാകുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു രോഹിത് നല്‍കിയ മറുപടി ഷമിക്ക് ഇഷ്ടപ്പെട്ടില്ല. ഈ വിഷയത്തെ ചൊല്ലി ഷമിയും രോഹിത്തും പരസ്പരം തര്‍ക്കിച്ചു,' ജാഗരണ്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Travis Head and Mohammed Siraj: 'ഒരു പൊടിക്ക് അടങ്ങിക്കോ'; സിറാജിന്റേയും ഹെഡിന്റേയും ചെവിക്കു പിടിച്ച് ഐസിസി, പിഴയും താക്കീതും