Select Your Language

Notifications

webdunia
webdunia
webdunia
webdunia

Rohit Sharma: രോഹിത്തില്‍ പൂര്‍ണ വിശ്വാസം; ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ഇന്ത്യയെ നയിക്കും

ബിസിസിഐയും സെലക്ഷന്‍ പാനലും രോഹിത്തിനെ പിന്തുണയ്ക്കുകയാണ്

Rohit Sharma

രേണുക വേണു

, ശനി, 15 മാര്‍ച്ച് 2025 (17:06 IST)
Rohit Sharma: ടെസ്റ്റ് നായകസ്ഥാനത്തു നിന്ന് രോഹിത് ശര്‍മയെ മാറ്റില്ല. ന്യൂസിലന്‍ഡിനെതിരെ നാട്ടിലും ഓസ്‌ട്രേലിയയില്‍ നടന്ന ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലും രോഹിത്തിന്റെ കീഴില്‍ ഇന്ത്യക്ക് ടെസ്റ്റ് പരമ്പരകള്‍ നഷ്ടമായിരുന്നു. ഇതേ തുടര്‍ന്ന് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ കാണാതെ ഇന്ത്യ പുറത്തായി. സമീപകാലത്തെ മോശം പ്രകടനം കണക്കിലെടുത്ത് രോഹിത്തിനെ ടെസ്റ്റ് നായകസ്ഥാനത്തു നിന്ന് മാറ്റുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും ബിസിസിഐ അതിനു തയ്യാറല്ല. 
 
ബിസിസിഐയും സെലക്ഷന്‍ പാനലും രോഹിത്തിനെ പിന്തുണയ്ക്കുകയാണ്. ഇംഗ്ലണ്ടിനെതിരെ നടക്കാന്‍ പോകുന്ന ടെസ്റ്റ് പരമ്പരയിലും രോഹിത് തന്നെയായിരിക്കും നായകന്‍. രോഹിത്തിനു കുറച്ചുകൂടി സമയം നല്‍കാനാണ് ബിസിസിഐയുടെ തീരുമാനം. വിരാട് കോലിയും ടെസ്റ്റ് ടീമില്‍ തുടരും. 
 
ജൂണ്‍ 20 നു ആരംഭിക്കുന്ന ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തില്‍ അഞ്ച് ടെസ്റ്റ് മത്സരങ്ങള്‍ ഉണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Lucknow Super Giants Probable 11: എല്ലാ കാശും പന്തിന് കൊടുത്തപ്പോള്‍ ഇങ്ങനെയൊരു പണി പ്രതീക്ഷിച്ചില്ല; ലഖ്‌നൗവിനു 'ഓപ്പണിങ്' ആശങ്ക