Select Your Language

Notifications

webdunia
webdunia
webdunia
webdunia

2025 ഐപിഎൽ താരലേലത്തിൽ രോഹിത്തിനെ മുംബൈ കൈവിടും, രോഹിത്തിനെ സ്വന്തമാക്കാൻ രംഗത്തെത്തി മറ്റ് ടീമുകൾ

2025 ഐപിഎൽ താരലേലത്തിൽ രോഹിത്തിനെ മുംബൈ കൈവിടും, രോഹിത്തിനെ സ്വന്തമാക്കാൻ രംഗത്തെത്തി മറ്റ്  ടീമുകൾ
, ഞായര്‍, 17 ഡിസം‌ബര്‍ 2023 (09:26 IST)
മുംബൈ ഇന്ത്യന്‍സ് ടീം നായകനെന്ന സ്ഥാനത്ത് നിന്നും രോഹിത് ശര്‍മ പുറത്തായതോടെ 2025 സീസണിന് മുന്നോടിയായി നടക്കാനിരിക്കുന്ന മെഗാതാരലേലത്തില്‍ താരത്തെ മുംബൈ ഇന്ത്യന്‍സ് നിലനിര്‍ത്തില്ലെന്ന് സൂചന. ഹാര്‍ദ്ദിക് പാണ്ഡ്യയെയാണ് മുംബൈ ഇന്ത്യന്‍സ് തങ്ങളുടെ പുതിയ നായകനാക്കി തിരെഞ്ഞെടുത്തത്.
 
2025ലെ ഐപിഎല്ലിനോട് മുന്നോടിയായി നടക്കുന്ന മെഗാതാരങ്ങള്‍ക്ക് ടീമുകള്‍ക്ക് നാല് താരങ്ങളെ മാത്രമാകും നിലനിര്‍ത്താനാവുക. ഇതില്‍ മൂന്ന് ഇന്ത്യന്‍ താരങ്ങളും ഒരു വിദേശതാരവുമാകും ഉണ്ടാവുക. സൂര്യകുമാര്‍ യാദവ്,ഹാര്‍ദ്ദിക് പാണ്ഡ്യ,ജസ്പ്രീത് ബുമ്ര എന്നിവരെയാകും മുംബൈ നിലനിര്‍ത്തുക. രോഹിത്തിനെ ലേലത്തിലൂടെ വിളിച്ചെടുക്കാനുള്ള ശ്രമമാകും മുംബൈ നടത്തുക.ഇതോടെ 2025 സീസണില്‍ രോഹിതിന് മറ്റ് ടീമുകള്‍ വിളിച്ചെടുക്കാനുള്ള സാധ്യത ഉയര്‍ന്നിരിക്കുകയാണ്.
 
2025ല്‍ മുംബൈ താരത്തെ തിരിച്ചെടുക്കാത്ത സാഹചര്യമുണ്ടാവുകയാണെങ്കില്‍ ചെന്നൈ താരത്തെ വിളിച്ചെടുക്കുമെന്ന് ഒരു വിഭാഗം ആരാധകര്‍ കരുതുന്നു. എന്നാല്‍ ചെന്നൈയ്ക്ക് ഇനിയും വെറ്ററന്‍ താരങ്ങളെ ഉള്‍ക്കൊള്ളനാകില്ലെന്ന് പറയുന്നവരും ഏറെയാണ്. രോഹിത് 2025ല്‍ ഫ്രീ ഏജന്റായി മാറുന്ന സാഹചര്യമുണ്ടായാല്‍ പഞ്ചാബ് കിംഗ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നീ ടീമുകള്‍ താരത്തിനായി രംഗത്തെത്തുമെന്ന് ഉറപ്പാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ക്യാപ്റ്റന്‍സി തന്നാല്‍ മാത്രം വരാം; ഹാര്‍ദിക്കിന്റെ ഡിമാന്‍ഡ് മുംബൈ അംഗീകരിച്ചു, രോഹിത്തും സമ്മതം മൂളി