Select Your Language

Notifications

webdunia
webdunia
webdunia
Monday, 14 April 2025
webdunia

ധോണിയുടെ ‘പണി’ ഇനിയാര് ചെയ്യും ?; രോഹിത്തിന് പുതിയ ഡ്യൂട്ടി നിശ്ചയിച്ച് കോഹ്‌ലി - ലക്ഷ്യം ട്വന്റി-20 ലോകകപ്പ്

rohit sharma

മെര്‍ലിന്‍ സാമുവല്‍

ന്യൂഡൽഹി , ബുധന്‍, 25 സെപ്‌റ്റംബര്‍ 2019 (14:46 IST)
2007ലെ ട്വന്റി-20 ലോകകപ്പ് വിജയത്തിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റിലെ കിരീടം വെക്കാത്ത രാജാവാണ് മഹേന്ദ്ര സിംഗ് ധോണി. നേട്ടങ്ങളും വിജയങ്ങളും മാത്രം ടീമിന് നേടിക്കൊടുത്ത ക്യാപ്‌റ്റനും വഴികാട്ടിയുമായിരുന്നു അദ്ദേഹം. വിരാട് കോഹ്‌ലിയും രോഹിത് ശര്‍മ്മയും ടീമിനെ നയിച്ചപ്പോഴും ഗ്രൌണ്ടില്‍ കാര്യങ്ങളെല്ലാം തീരുമാനിക്കുന്നത് ധോണിയായിരുന്നു.

ഫീല്‍ഡിംഗ്, ബോളിംഗ് ചേഞ്ച്, ഡി ആര്‍ എസ്, നിര്‍ണായകമായ സര്‍ക്കിളിലെ ഫീല്‍ഡിംഗ് വിന്യാസം എന്നീ തീരുമാനങ്ങളെല്ലാം ധോണിയാണ് കൈകാര്യം ചെയ്‌തിരുന്നത്. ടെന്‍ഷനില്ലാതെ ബാറ്റിംഗില്‍ മാത്രം ശ്രദ്ധിക്കാന്‍ കോഹ്‌ലിക്ക് കഴിഞ്ഞത് ഈ പിന്തുണ കൊണ്ടുമാത്രമാണ്. ധോണിക്കരുകിലേക്ക് ഒരു മടിയുമില്ലാതെ ഓടിയെത്തുന്ന സൂപ്പര്‍ താരമാണ് രോഹിത്.

എന്നാല്‍ ലോകകപ്പ് അവസാനിച്ചതിന് പിന്നാലെ ധോണി ടീമില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്. ഗ്രൌണ്ടില്‍ നിര്‍ണായക തീരുമാനങ്ങള്‍ അതിവേഗമെടുക്കാനുള്ള ധോണിയുടെ കഴിവ് ടീം ഇന്ത്യ ‘മിസ്’ ചെയ്യുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ട്വന്റി-20 ലോകകപ്പിന് ഒരു വര്‍ഷം മാത്രമുള്ളപ്പോഴാണ് ടീമില്‍ പ്രത്യക്ഷമല്ലാത്ത വലിയൊരു കുറവ് അനുഭവപ്പെടുന്നത്.

ഈ സാഹചര്യത്തില്‍ ധോണി ഏറ്റെടുത്ത് ചെയ്‌തിരുന്ന ഈ ജോലികള്‍ രോഹിത് ചെയ്യണമെന്നാണ് പരിശീലകന്‍ രവി ശാസ്‌ത്രിയും കോഹ്‌ലിയും നിര്‍ദേശിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് ഡ്രസിംഗ് റൂമില്‍ ചര്‍ച്ചകള്‍ നടന്നു കഴിഞ്ഞു.

ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ട്വന്റി-20 മത്സരങ്ങളില്‍ കോഹ്‌ലിയെ കാഴ്‌ചക്കാരനാക്കി ഫീല്‍‌ഡില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത് രോഹിത്താണ്. ട്വന്റി-20 ലോകകപ്പിന് ഒരു വര്‍ഷം മാത്രം അവശേഷിക്കെ ചുമതലകള്‍ ഹിറ്റ്‌മാനും കോഹ്‌ലിയും പങ്കിടാം എന്ന രീതിയാണ് ടീം പിന്തുടരുക. വിരാടിന്റെ ജോലിഭാരം കുറയ്‌ക്കാനും ഇത് സഹായിക്കും.

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍‌സിനെ വിജയങ്ങളിലേക്ക് നയിക്കുന്ന രോഹിത്തിന്റെ ഫീല്‍‌ഡിംഗ് മികവ് ഇന്ത്യന്‍ ടീം ആവശ്യപ്പെടുക കൂടിയാണ്. ഫീല്‍‌ഡിലെ മാറ്റങ്ങള്‍ കൊണ്ട് കളി മാറ്റിമറിക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകന്‍ ധോണിക്കൊപ്പം നില്‍ക്കാന്‍ കരുത്തുള്ള ഏകതാരം എന്ന ലേബലും രോഹിത്തിന് നേട്ടമാകുന്നുണ്ട്. എന്നാല്‍, ഒരു പിഴവ് പോലുമില്ലാതെ ഡിആര്‍എസ് വിളിക്കാനുള്ള മഹിയുടെ ആ മികവ് ഇന്ത്യന്‍ ടീമിനെന്നും അന്യമായിരിക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

റൊണാൾഡോയ്ക്ക് അസൂയ? മെസി വോട്ട് ചെയ്തത് ക്രിസ്റ്റ്യാനോയ്ക്ക്, തിരിച്ച് ചെയ്യാതെ താരം !