Webdunia - Bharat's app for daily news and videos

Install App

ബിസിസിഐ വാർഷിക കരാർ പ്രഖ്യാപനം ഉടൻ, കോലി, രോഹിത്, ജഡേജ എന്നിവരെ തരംതാഴ്ത്തിയേക്കുമെന്ന് റിപ്പോർട്ട്

അഭിറാം മനോഹർ
വ്യാഴം, 27 മാര്‍ച്ച് 2025 (20:24 IST)
ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീം താരങ്ങളുടെ വാര്‍ഷിക കരാറുകള്‍ ബിസിസിഐ വരും ദിവസം പ്രഖ്യാപിക്കാനിക്കെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, രവീന്ദ്ര ജഡേജ, വിരാട് കോലി എന്നിവരെ എ പ്ലസ് കാറ്റഗറിയില്‍ നിന്നും എ വിഭാഗത്തിലേക്ക് തരം താഴ്ത്തുമെന്ന് റിപ്പോര്‍ട്ട്. 
 
 കഴിഞ്ഞ വര്‍ഷം ടി20 ലോകകപ്പോടെ ടി20 ഫോര്‍മാറ്റില്‍ നിന്നും 3 പേരും വിരമിച്ചതോടെയാണ് 3 താരങ്ങളെയും കരാറില്‍ തരം താഴ്ത്തുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. നിലവില്‍ 3 ഫോര്‍മാറ്റിലുമായി ടീമിലെ പ്രധാനതാരങ്ങള്‍ക്കാണ് എ പ്ലസ് കാറ്ററി നല്‍കാറുള്ളത്. വാര്‍ഷിക കരാര്‍ പ്രകാരം എ പ്ലസ് കാറ്റഗറിയിലുള്ളവര്‍ക്ക് 7 കോടി രൂപയാണ് വാര്‍ഷിക പ്രതിഫലം. എ ഗ്രേഡില്‍ 5 കോടിയും ബി ഗ്രേഡില്‍ 3 കോടിയും സി ഗ്രേഡുകാര്‍ക്ക് ഒരു കോടി രൂപയുമാണ് വാര്‍ഷിക പ്രതിഫലമായി ലഭിക്കുക.
 
 നിലവില്‍ രോഹിത് ശര്‍മ, വിരാട് കോലി,രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുമ്ര എന്നിവരാണ് എ പ്ലസ് കാറ്റഗറിയിലുള്ളത്. അടുത്ത വാര്‍ഷിക കരാറില്‍ യശ്വസി ജയ്‌സ്വാള്‍,ശുഭ്മാന്‍ ഗില്‍,അക്‌സര്‍ പട്ടേല്‍ എന്നിവരെ ബി ഗ്രേഡില്‍ നിന്നും എ ഗ്രേഡിലേക്ക് മാറ്റുമെന്നാണ് സൂചന. നിതീഷ് കുമാര്‍ റെഡ്ഡി, ഹര്‍ഷിത് റാണ, അഭിഷേക് ശര്‍മ എന്നിവരാകും സി കാറ്റഗറിയില്‍ ഉള്‍പ്പെടുന്ന പുതിയ താരങ്ങള്‍.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

Jofra Archer Gives Furious Send-Off to Rishabh Pant: 'വേഗം കയറിപ്പോകൂ'; പന്തിനു യാത്രയയപ്പ് നല്‍കി ആര്‍ച്ചര്‍ (വീഡിയോ)

Lord's Test 4th Day: നാലാമനായി ബ്രൂക്കും മടങ്ങി,ലോർഡ്സ് ടെസ്റ്റിൽ ഇംഗ്ലണ്ട് ബാറ്റിംഗ് തകർച്ചയിൽ

Iga swiatek : 6-0, 6-0, ഇത് ചരിത്രം, ഫൈനലിൽ ഒറ്റ ഗെയിം പോലും നഷ്ടപ്പെടുത്താതെ വിംബിൾഡൻ കിരീടം സ്വന്തമാക്കി ഇഗ സ്വിറ്റെക്

Lord's test: ഗിൽ കോലിയെ അനുകരിക്കുന്നു, പരിഹാസ്യമെന്ന് മുൻ ഇംഗ്ലണ്ട് താരം, ബുമ്രയ്ക്ക് മുന്നിൽ ഇംഗ്ലണ്ടിൻ്റെ മുട്ടിടിച്ചുവെന്ന് കുംബ്ലെ

എല്ലാം കാണുക

ഏറ്റവും പുതിയത്

Pak vs Ban: ബംഗ്ലാദേശിനെതിരെ മുട്ടിനിൽക്കാൻ പോലും കെൽപ്പില്ല, നാണം കെട്ട് പാകിസ്ഥാൻ, ചരിത്രത്തിൽ ഇങ്ങനൊരു തോൽവി ഇതാദ്യം

India vs England, 4th Test: ഇന്ത്യക്ക് വീണ്ടും വീണ്ടും തിരിച്ചടി; നിതീഷ് കുമാര്‍ പുറത്ത്, കീപ്പിങ്ങിനു പന്ത് ഇല്ല

ഇന്ത്യയുടെ ആവശ്യം തള്ളി, അടുത്ത 3 വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലും ഇംഗ്ലണ്ട് തന്നെ വേദിയാകും

പരിക്കേറ്റ അർഷദീപിന് പകരക്കാരനായി അൻഷുൽ കാംബോജ് ഇന്ത്യൻ ടീമിൽ

ഹർഭജനും ശിഖർ ധവാനും ഇർഫാൻ പത്താനുമടക്കം അഞ്ച് താരങ്ങൾ പിന്മാറി, ഇന്ന് നടക്കേണ്ട ഇന്ത്യ- പാക് ലെജൻഡ്സ് പോരാട്ടം ഉപേക്ഷിച്ചു

അടുത്ത ലേഖനം
Show comments