ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ കിരീടം ഉയർത്തിയതിന് പിന്നാലെ കുടുംബത്തോടൊപ്പം മാലദ്വീപിൽ വെക്കേഷൻ ആഘോഷിക്കുകയാണ് ഇന്ത്യൻ നായകനായ രോഹിത് ശർമ. ഐപിഎൽ 2025 സീസണിനായി താരങ്ങളെല്ലാം എത്തിചേരുമ്പോഴും രോഹിത് ഇതുവരെയും ടീമിനൊപ്പം ചേർന്നിട്ടില്ല. ഇപ്പോഴിതാ വെക്കേഷനിൽ മാലദ്വീപിൽ നിന്നുള്ള താരത്തിൻ്റെയും കുടുംബത്തിൻ്റെയും ഇൻസ്റ്റഗ്രാം റീലാണ് വൈറലായിരിക്കുന്നത്.
മകൾ സമൈറയ്ക്കൊപ്പമുള്ള ഉല്ലാസ നിമിഷങ്ങളും ദ്വീപിലൂടെ സൈക്കിൾ ഓടിക്കുന്നതുമായ രോഹിത്തിൻ്റെ ദൃശ്യങ്ങളുമാണ് രോഹിത് പങ്കുവെച്ച വീഡിയോയിൽ ഉള്ളത്. മാർച്ച് 22ന് ഐപിഎൽ ആരംഭിക്കാനിരിക്കെയാണ് കുടുംബവുമൊത്തുള്ള ദൃശ്യങ്ങൾ താരം പങ്കുവെച്ചത്.