Select Your Language

Notifications

webdunia
webdunia
webdunia
webdunia

എന്തുകൊണ്ട് ആർസിബിയ്ക്ക് ഇതേവരെ ഐപിഎൽ കിരീടം നേടാനായില്ല, രോഹിത് പറയുന്നത് ഇങ്ങനെ

എന്തുകൊണ്ട് ആർസിബിയ്ക്ക് ഇതേവരെ ഐപിഎൽ കിരീടം നേടാനായില്ല, രോഹിത് പറയുന്നത് ഇങ്ങനെ
, ശനി, 9 മെയ് 2020 (14:35 IST)
മുംബൈ: ഐപിഎല്ലിലെ കിരീട നേട്ടത്തിലെ റെക്കോർഡ് മുംബൈ ഇന്ത്യൻസ് നയകൻ രോഹിത് ശർമയുടെ പേരിലാണ്. എന്നാൽ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി നയിക്കുന്ന റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് ഇതേവരെ ഒരു ഐപിഎൽ കിരീടം പോലും നേടാൻ സാധിച്ചിട്ടില്ല. ഇക്കാര്യത്തെ കുറിച്ച് ആദ്യമയി പ്രതികരണം നടത്തിയിരിയ്ക്കുകയാണ് ഇപ്പോൾ രോഹിത് ശർമ.  
 
ലൈവ് ചാറ്റ് ഷോയ്ക്കിടെ ഡേവിഡ് വാർണറാണ് ഐപിഎലിൽ ആർസിബിയ്ക്ക് എന്തുകൊണ്ട് ഇതേവരെ കിരീടം നേടാനായില്ല എന്ന ചോദ്യം രോഹിതിനോട് ചോദിച്ചത്. കൃത്യമായ കാരണം അറിയില്ല എന്നായി രോഹിത് 'വളരെ മികച്ച ടീമാണ് ആര്‍സിബി കോഹ്‌ലിയെക്കൂടാതെ എബി ഡിവില്ലിയേഴ്‌സും ഇപ്പോള്‍ ആര്‍സിബി നിരയിലുണ്ട്. നേരത്തേ ക്രിസ് ഗെയ്‌ലും ആര്‍സിബി ടീമിന്റെ ഭാഗമായിരുന്നു. മുൻ സീസണുകളെ അപേക്ഷിച്ച്‌ ഈ സീസണില്‍ കൂടുതല്‍ സന്തുലിതമായ ടീമാണ് ആര്‍സിബിക്കുള്ളത് 
 
സത്യം പറയട്ടെ,  മറ്റുള്ള ടീമുകളെ അപേക്ഷിച്ച് വലിയ തയ്യാറെടുപ്പ് നടത്തിയാണ് ആര്‍സിബിക്കെതിരേ മുംബൈ ഇറങ്ങാറുള്ളത്. അവരുടെ കരുത്തുറ്റ ബാറ്റിങ് നിര തന്നെയാണ് ഇതിനു കാരണം. അത്ര മികച്ച ബാറ്റിങ് ലൈനപ്പാണ് അവർക്കുള്ളത്. ആര്‍സിബിക്കെതിരായ മല്‍സരത്തിനു മുൻപുള്ള ഞങ്ങളുടെ ടീം മീറ്റിങ് പലപ്പോഴും മണിക്കൂറുകളോളം നീണ്ടുനില്‍ക്കാറുണ്ട്. രോഹിത് ശർമ പറഞ്ഞു. 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'അത് ഒഴിവാക്കൂ, പകരം എന്ത് വേണമെങ്കിലും ഞാൻ തരാം' ധോണി പറഞ്ഞു: ഹെയ്ഡന്റെ വെളീപ്പെടുത്തൽ