Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഏറ്റവും ബുദ്ധിമുട്ടിച്ച ബൗ‌ളർമാരെ പറ്റി മനസ്സ് തുറന്ന് റോസ് ടെയ്‌ലർ

ഏറ്റവും ബുദ്ധിമുട്ടിച്ച ബൗ‌ളർമാരെ പറ്റി മനസ്സ് തുറന്ന് റോസ് ടെയ്‌ലർ
, ചൊവ്വ, 30 ജൂണ്‍ 2020 (14:55 IST)
തന്റെ കരിയറിൽ ഏറ്റവുമധികം വെല്ലുവിളിയുയർത്തിയ ബൗളർമാർ ആരെല്ലാമാണെന്ന് വെളിപ്പെടുത്തി ന്യൂസിലൻഡ് താരം റോസ് ടെയ്‌ലർ. കഴിഞ്ഞ ദിവസം ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ടെയ്‌ലറുടെ വെളിപ്പെടുത്തൽ.
 
ശ്രീലങ്കൻ ഇതിഹാസ താരമായ മുത്തയ്യ മുരളീധരൻ,ശ്രീലങ്കയുടെ തന്നെ ലസിത് മലിംഗ, ദൽഷിണാഫ്രിക്കയുടെ ഡെയ്‌ൽ സ്റ്റെയിൻ എന്നിവരാണ് തന്നെ ഏറ്റവുമധികം ബുദ്ധിമുട്ടിച്ചതെന്ന് ടെയ്‌ലർ പറയുന്നു. മുരളിയേയും മലിംഗയേയും അവരുടെ വ്യത്യസ്‌തമായ ബൗളിംഗ് ആക്ഷൻ കൊണ്ട് നേരിടാൻ ബുദ്ധിമുട്ടിയെന്നും ടെയ്ലർ പറഞ്ഞു. അതേ സമയം ബൗളിൻഗിൽ വേഗതയും സ്ഥിരതയും സ്റ്റെയിനിനെ അപകടകാരുയാക്കിയിരുന്നുവെന്നും ടെയ്‌ലർ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സച്ചിനും ദ്രാവിഡും കോലിയുമല്ല!! ഈ നൂറ്റാണ്ടിലെ മികച്ച ഇന്ത്യൻ ടെസ്റ്റ് താരം രവീന്ദ്ര ജഡേജ!