Webdunia - Bharat's app for daily news and videos

Install App

ടീമിൻ്റെ ദുശ്ശകുനമായിരുന്നു ഞാൻ, തവിട്ട് നിറമായതിനാൽ പരിഹസിക്കപ്പെട്ടു, ന്യൂസിലൻഡ് ടീമിൽ നേരിട്ട വംശീയവിവേചനത്തെ പറ്റി റോസ് ടെയ്‌ലർ

Webdunia
വ്യാഴം, 11 ഓഗസ്റ്റ് 2022 (21:38 IST)
ന്യൂസിലൻഡ് ക്രിക്കറ്റ് ടീമിൽ നേരിടേണ്ടി വന്ന വംശീയവിവേചനത്തെ പറ്റി തുറന്ന് പറഞ്ഞ് കിവീസ് ഇതിഹാസതാരം റോസ് ടെയ്‌ലർ.ക്രിക്കറ്റ് ലോകത്തെ തന്നെ ഞെട്ടിപ്പിക്കുന്നവെളിപ്പെടുത്തലുകളാണ് തൻ്റെ ആത്മകഥയായ ബ്ലാക്ക് ആൻഡ് വൈറ്റ് എന്ന പുസ്തകത്തിലൂടെ താരം നടത്തിയിരിക്കുന്നത്. കരിയറിലെ ഭൂരിഭാഗം സമയത്തും തന്നെ ടീമംഗങ്ങൾ ടീമിൻ്റെ ദുശ്സകനുമായായിരുന്നു കണ്ടിരുന്നതെന്നും തവിട്ട് നിറമായതിനാൽ നിറത്തിൻ്റെ പേരിൽ പരിഹസിക്കപ്പെട്ടെന്നും താരം പറയുന്നു.
 
ഞാനൊരു ഇന്ത്യൻ വംശജനോ മറ്റോ ആണെന്നാണ് പലരും കരുതിയിരുന്നത്. ഡ്രെസിങ് റൂമിൽ സഹതാരങ്ങൾ എന്നെ പറ്റി നടത്തുന്ന പല പരിഹാസങ്ങളും എന്നെ വേദനിപ്പിച്ചിരുന്നു. നീ പക്യ്തി ഗുഡ് ഗയ് ആണെന്ന് അവർ പറയുമായിരുന്നു. ഞാൻ എന്താണ് പറയുന്നതെന്ന് നിനക്ക് മനസിലാകില്ല എന്നാണ് അവർ പറയാറ് എന്നാൽ അവർ ഉദ്ദേശിക്കുന്നത് എനിക്ക് വ്യക്തമായിരുന്നു. ഇത്തരത്തിലുള്ള പരിഹാസങ്ങൾ കേൾക്കുന്ന വെള്ളക്കാരായ കിവീസ് താരങ്ങള്‍ അതിനെ ഒരു തമാശയായി മാത്രം ചിരിച്ചു തള്ളുകയാണ് പതിവെന്നും ടെയ്ലര്‍ പറയുന്നു.
 
അവർക്കതൊരു തമാശ മാത്രമാണ്. ഒരു വെളുത്ത വർഗക്കാരൻ എന്ന നിലയ്ക്കാണ് അവർ തമാശ കേൾക്കുന്നത്. ഇതിനെ ഞാൻ തടയാൻ ഒരുങ്ങുമ്പോഴെല്ലാം ഞാനോർക്കും ഇതൊരു വലിയ പ്രശ്നമായോ മാറുമോ എന്നും ചെറിയ ഡ്രസിങ് റൂം തമാശകൾ പോലും ഞാൻ ഊതിപ്പെരുപ്പിക്കുകയാണെന്ന ആരോപണം വരുമെന്നും. ടെയ്‌ലർ പറയുന്നു.

അതേസമയം ടെയ്‌ലറിൻ്റെ ആത്മകഥയിലെ ആരോപണങ്ങളോട് ന്യൂസിലൻഡ് ക്രിക്കറ്റ് ബോർഡ് പ്രതികരിച്ചു.ന്യൂസിലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് എന്നും വംശീയതയ്ക്ക് എതിരായാണ് നിലകൊണ്ടതെന്ന് ന്യൂസിലൻഡ് ക്രിക്കറ്റ് ബോർഡ് വക്താവ് വ്യക്തമാക്കി. ടെയ്‌ലർ നേരിട്ട വംശീയ വിവേചനത്തെ അപലപിക്കുന്നുവെന്നും അദ്ദേഹം കൂട്ടിചേർത്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

വണ്ടർ കിഡിന് ഒന്നും ചെയ്യാനായില്ല, അണ്ടർ 19 ഏഷ്യാകപ്പിൽ പാകിസ്ഥാനെതിരെ തോൽവി വഴങ്ങി ഇന്ത്യൻ യുവനിര

WTC Point Table: ശ്രീലങ്കക്കെതിരെ തകര്‍പ്പന്‍ വിജയം, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയന്റ് പട്ടിക മാറ്റിമറിച്ച് ദക്ഷിണാഫ്രിക്ക

ഇഞ്ചോടിഞ്ച് പൊരുതി ഗുകേഷ്, ലോക ചെസ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ അഞ്ചാം മത്സരവും സമനില

ഒറ്റപ്പെട്ടു, ഒടുവിൽ ഹൈബ്രിഡ് മോഡലിന് വഴങ്ങി പാകിസ്ഥാൻ, ഐസിസിക്ക് മുന്നിൽ 2 നിബന്ധനകൾ വെച്ച് പിസിബി

Kane Williamson: ടെസ്റ്റില്‍ അതിവേഗം 9,000 റണ്‍സ്; വിരാട് കോലി, ജോ റൂട്ട് എന്നിവരെ മറികടന്ന് കെയ്ന്‍ വില്യംസണ്‍

അടുത്ത ലേഖനം
Show comments