Royal Challengers Bangalore: ഇതുപോലൊരു മധ്യനിരയെ വെച്ച് പ്ലേ ഓഫില്‍ കയറാതിരിക്കുകയാണ് നല്ലത്, എന്തൊരു മോശം കളിയെന്ന് ആരാധകര്‍
മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ മികച്ച തുടക്കമാണ് ആര്‍സിബിക്ക് ലഭിച്ചത്
Royal Challengers Bangalore: നിര്‍ണായക മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനോട് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ തോല്‍ക്കാന്‍ കാരണം മധ്യനിരയുടെ മോശം പ്രകടനമാണെന്ന് ആരാധകര്‍. മിക്ക മത്സരങ്ങളും ഈ സീസണില്‍ ആര്‍സിബി കൈവിട്ടത് മധ്യനിരയ്ക്ക് പിഴച്ചതുകൊണ്ടാണെന്നും ഈ ലൈനപ്പും വെച്ച് പ്ലേ ഓഫില്‍ കയറാതിരിക്കുകയാണ് നല്ലതെന്നും ആരാധകര്‍ അഭിപ്രായപ്പെട്ടു. വിരാട് കോലി, ഫാഫ് ഡു പ്ലെസിസ്, ഗ്ലെന്‍ മാക്‌സ്വെല്‍ എന്നിവരില്‍ ഒരാള്‍ ഫോം ആയില്ലെങ്കില്‍ ടീം മൊത്തത്തില്‍ തകരുന്ന രീതിയാണ് കണ്ടുവരുന്നത്. മധ്യനിരയില്‍ ആര്‍ക്കും ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിക്കുന്നില്ല.
മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ മികച്ച തുടക്കമാണ് ആര്‍സിബിക്ക് ലഭിച്ചത്. ആദ്യ പത്ത് ഓവറില്‍ ആര്‍സിബി 104 റണ്‍സ് നേടിയിരുന്നു. എന്നാല്‍ ഡു പ്ലെസിസ്, മാക്‌സ്വെല്‍ എന്നിവര്‍ പോയ ശേഷം ആര്‍സിബിയുടെ സ്‌കോറിങ് വേഗത കുറഞ്ഞു. അനുജ് റാവത്ത്, ലോംറര്‍, കേദാര്‍ ജാദവ്, വനിന്ദു ഹസരംഗ എന്നിവര്‍ക്കൊന്നും മികച്ച പ്രകടനം നടത്താന്‍ സാധിച്ചില്ല.
അവസാന പത്ത് ഓവറില്‍ ആര്‍സിബിയുടെ സ്‌കോര്‍ ബോര്‍ഡില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടത് വെറും 93 റണ്‍സാണ്. അവസാന അഞ്ച് ഓവറിലാകട്ടെ 47 റണ്‍സ് മാത്രം എടുക്കാനാണ് ആര്‍സിബിക്ക് സാധിച്ചത്.് ഇതാണ് തോല്‍വിയില്‍ നിര്‍ണായകമായത്.