Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൈവിട്ട കളി തിരിച്ച് പിടിച്ച് രാജസ്ഥാൻ, പക്ഷേ സഞ്ജുവിന് 12 ലക്ഷം പിഴ

കൈവിട്ട കളി തിരിച്ച് പിടിച്ച് രാജസ്ഥാൻ, പക്ഷേ സഞ്ജുവിന് 12 ലക്ഷം പിഴ
, ബുധന്‍, 22 സെപ്‌റ്റംബര്‍ 2021 (12:33 IST)
അവസാന ഓവറിലെ അത്ഭുതവിജയത്തോടെ ഐപിഎല്ലിൽ വിജയം കുറിക്കാനായതിന്റെ ആവേശത്തിലാണ് രാജസ്ഥാൻ റോയൽസ്. ടീമിന്റെ കടുത്ത ആരാധകർ പോലും പ്രതീക്ഷിക്കാതിരുന്ന വിജയമായിരുന്നു കളിയുടെ അവസാന ഓവറിൽ രാജസ്ഥാൻ സ്വന്തമാക്കിയത്. രാജസ്ഥാൻ തങ്ങളുടെ അവിശ്വസനീയമായ വിജയം ആഘോഷിക്കുമ്പോൾ പക്ഷേ നായകൻ സഞ്ജു സാംസൺ തിരിച്ചടി നേരിട്ടിരിക്കുകയാണ്.
 
കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ ഐപിഎൽ പെരുമാറ്റ ചട്ടപ്രകാരം 12 ലക്ഷം രൂപയാണ് രാജസ്ഥാൻ നായകൻ പിഴയടക്കേണ്ടത്.കുറഞ്ഞ ഓവര്‍ നിരക്കിന് ഈ സീസണില്‍ ആദ്യമായാണ് രാജസ്ഥാന് പിടിവീഴുന്നതിനാലാണ് പിഴ 12 ലക്ഷത്തില്‍ ഒതുക്കുന്നതെന്ന് ഐപിഎല്‍ പ്രസ്താവനയില്‍ അറിയിച്ചു.
 
അവസാന ഓവറിൽ എട്ട് വിക്കറ്റ് കൈയിലിരിക്കെ നാല് റണ്‍സ് മാത്രം മതിയെന്നിരിക്കെയാണ് കാര്‍ത്തിക് ത്യാഗി കേവലം രണ്ട് റണ്‍സ് മാത്രം വിട്ടുകൊടുത്ത് വിജയം രാജസ്ഥാന് നേടികൊടു‌ത്തത്. രണ്ട് വിക്കറ്റും അവസാന ഓവറിൽ ത്യാഗി സ്വന്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'നിങ്ങള്‍ എന്താണ് ഉദ്ദേശിക്കുന്നത്? ഇങ്ങനെ കളിച്ചിട്ട് വല്ല കാര്യവുമുണ്ടോ?'; ടീം അംഗങ്ങളോട് കയര്‍ത്ത് പഞ്ചാബ് നായകന്‍ കെ.എല്‍.രാഹുല്‍