Webdunia - Bharat's app for daily news and videos

Install App

എട്ടും പൊട്ടിയതിന്റെ കലിപ്പിലാകും മുംബൈയുടെ വരവ്, മുന്നിൽ പെടു‌ന്നത് രാജസ്ഥാൻ

Webdunia
തിങ്കള്‍, 25 ഏപ്രില്‍ 2022 (17:28 IST)
ഐപിഎല്ലിൽ തലയുയർത്താനാകാത്ത വിധം നാണക്കേടിന്റെ പടുകുഴിയിൽ വീണിരുക്കുകയാണ് മുൻ ഐപിഎൽ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ്. ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെയും പരാജയം ഏറ്റുവാങ്ങിയതോടെ തുടരെ 8 മത്സരങ്ങളിലാണ് മും‌ബൈ പരാജയപ്പെട്ടിരിക്കുന്നത്.
 
രോഹിത് ശർമയും ഇഷാൻ കിഷനും അടങ്ങിയ മുൻനിരയുടെ പരാജയമാണ് മുംബൈയെ വലയ്ക്കുന്നത്. പവർ പ്ലേയിൽ റൺസ് കണ്ടെത്താൻ വലയുന്ന മുൻ നിര കൂടാരം കേറുമ്പോൾ റൺറേറ്റ് ഉയർത്തുക എന്ന ഉത്തരവാദിത്വം കൂടി മധ്യനിരയുടെ തലയിലാവുകയാണ്. ദുർബലമായ ബൗളിങ് നിരയായതിനാൽ ഉയർന്ന സ്കോർ കണ്ടെത്തണമെന്ന അധികബാധ്യതയും മുംബൈ മധ്യനിരയെ തളർ‌ത്തുന്നു.
 
പഴയ കണലിന്റെ ഒരു ഭാഗം പോലും പുറത്ത് കാണിക്കാൻ സാധിക്കാത്ത കിറോൺ പൊള്ളാർഡിനെ പോലുള്ള താരങ്ങൾ കൂടിയാകുമ്പോൾ മുംബൈയുടെ ബാറ്റിങ്  പരാജയം പൂർത്തിയാകുന്നു. തിലക് വർമ,സൂര്യകുമാർ യാദവ്,ഡെവാൾഡ് ബ്രെവിസ് എന്നിവർ മാത്ര‌മാണ് മുംബൈ ബാറ്റിങ് നിരയിൽ തിളങ്ങുന്നത്.
 
എന്നാൽ രാജസ്ഥാനുമായി അ‌ടുത്ത മത്സരത്തിനിറങ്ങുമ്പോൾ ഒരു വിജയമെങ്കിലും സ്വന്തമാക്കി പോയന്റ് പട്ടികയിൽ ഇടം നേടുക എന്നതാകും മുംബൈ ലക്ഷ്യമിടുന്നത്. ടൂർണമെന്റിലെ കുഞ്ഞൻ ടീമുകൾ വരെ പഞ്ഞിക്കിട്ടതിന്റെ കലിപ്പ് മൊത്തം മുംബൈ രാജസ്ഥാന് മുകളിൽ തീർക്കുമെന്നാണ് ആരാധകരും പറയുന്നത്.
 
ടോപ് ഓർഡറിൽ ഫോമിലേക്കെത്തുന്നതിന്റെ സൂചന രോഹിത് നൽകിയത് അൽപം ആശ്വാസം മുംബൈയ്ക്ക് ‌നൽകുന്നു.മധ്യനിരയില്‍ കളിക്കുന്നവര്‍ ഉത്തരവാദിത്തം ഏറ്റെടുത്ത് അവസാനം വരെ ഇന്നിംഗ്സുകൾ കളിക്കണമെന്ന് രോഹിത് ടീമംഗങ്ങളോട് പറഞ്ഞതും ഇതിനോട് ചേർത്ത് വായിക്കേണ്ടതായി വരും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

കോലിയ്ക്ക് ഞങ്ങളെയല്ല, ഞങ്ങൾക്ക് കോലിയെയാണ് ആവശ്യം, പുകഴ്ത്തി ബുമ്ര

Krunal Pandya to RCB: ക്യാപ്റ്റന്‍ സെറ്റ് ! ക്രുണാല്‍ പാണ്ഡ്യയെ സ്വന്തമാക്കി ആര്‍സിബി

Rajasthan Royals: ബട്ട്‌ലർ, അശ്വിൻ, ചഹൽ വിശ്വസ്തരെ ടീമിലെത്തിക്കാനാവാതെ രാജസ്ഥാൻ, ആർച്ചർ മടങ്ങിയെത്തിയപ്പോൾ ഹസരങ്കയും ടീമിൽ

India vs Australia, 1st Test Scorecard: ചരിത്രം കുറിച്ച് ബുംറ; ഒപ്റ്റസ് സ്റ്റേഡിയത്തില്‍ ഓസ്‌ട്രേലിയയെ തോല്‍പ്പിക്കുന്ന ആദ്യ ക്യാപ്റ്റന്‍

തോറ്റുപോകുമെന്ന് മുന്‍വിധിച്ച മൂഡരെ, കണ്‍തുറന്ന് കണ്‍നിറച്ച് കാണുക... ഇത് ക്യാപ്റ്റന്‍ ബുമ്ര!, ഓസ്‌ട്രേലിയക്കെതിരെ പെര്‍ത്ത് ടെസ്റ്റില്‍ ഐതിഹാസിക വിജയവുമായി ഇന്ത്യ

അടുത്ത ലേഖനം
Show comments