ഗംഭീര്‍ ബിജെപിയിലേക്ക് ?; ഈ സംഭവങ്ങള്‍ അതിനുള്ള സൂചനകളോ ?

ഗംഭീര്‍ ബിജെപിയിലേക്ക് ?; ഈ സംഭവങ്ങള്‍ അതിനുള്ള സൂചനകളോ ?

Webdunia
ചൊവ്വ, 6 നവം‌ബര്‍ 2018 (18:22 IST)
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീർ ബിജെപിയിലേക്കെന്ന പ്രചാരണം കൊഴുക്കുന്നു.

മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനും കോൺഗ്രസ് നേതാവുമായ മുഹമ്മദ് അസ്ഹറുദ്ദീനെതിരെ വിമര്‍ശനം ഉന്നയിച്ചതിനു പിന്നാലെ ഡൽഹി രഞ്ജി ടീം ക്യാപ്റ്റൻ സ്ഥാനം കൂടി രാജിവച്ചതോടെയാണ് ഗംഭീര്‍ ബിജെപിയി പാളയത്തിലേക്ക് നീങ്ങുന്നുവെന്ന റിപ്പോര്‍ട്ട് ശക്തമായത്.

പുതിയ തലമുറയ്‌ക്കായി രഞ്ജി ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം ഉപേക്ഷിക്കുന്നുവെന്നാണ് രാജിക്ക് ശേഷം ഗംഭീര്‍ പറഞ്ഞത്.

ഗംഭീര്‍ ബിജെപിയിലേക്ക് അടുക്കുന്നതായി മുമ്പും വാര്‍ത്തകളുണ്ടായിരുന്നു. മഹേന്ദ്ര സിംഗ് ധോണിയുമായും ഗംഭീറുമായും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കൂടിക്കാഴ്‌ച നടത്തിയിരുന്നു. ഇരുവരും വരുന്ന ലോക്‍സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു.  

കോൺഗ്രസ് നേതാവായ അസ്ഹറുദ്ദീനെതിരെ പ്രതികരിച്ചതിനു പിന്നാലെ ക്യാപ്റ്റൻ സ്ഥാനം കൂടി രാജിവച്ചത് രാഷ്‌ട്രീയത്തിലേക്ക് ഇറങ്ങാന്‍ ഗംഭീര്‍ ഒരുങ്ങുന്നതിന്റെ സൂചനയാണെന്നാണ് വിലയിരുത്തല്‍.

ഇന്ത്യ - വെസ്‌റ്റ് ഇന്‍ഡീസ് ആദ്യ ട്വന്റി-20 മത്സരം നടന്ന ഈഡന്‍ ഗാര്‍ഡനില്‍ മണിയടിച്ച് കാണികളേയും താരങ്ങളേയും മത്സരത്തിലേക്ക് സ്വാഗതം ചെയ്‌ത സംഭവത്തിലാണ് അസറുദീനെതിരെ ഗംഭീര്‍ രോക്ഷം പ്രകടിപ്പിച്ചത്.

“ഇന്ത്യ ചിലപ്പോള്‍ ഇന്നത്തെ മത്സരം വിജയിച്ചിട്ടുണ്ടാകും. എന്നാല്‍ ബിസിസിഐയും സിഒഎയും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷനും പരാജയപ്പെട്ടു. അഴിമതിക്കാരോട് വിട്ടുവീഴ്‌ച്ചയില്ലെന്ന പോളിസിക്ക് ഞായറാഴ്‌ച്ച അവധി നല്‍കിയോ“- എന്നായിരുന്നു ട്വിറ്ററിലൂടെ ഗംഭീര്‍ ചോദിച്ചത്.

2000ലെ ഒത്തുകളി വിവാദത്തില്‍ വിലക്ക് നേടി താരം ഈഡന്‍ ഗാര്‍ഡനിലെ സവിശേഷ ചടങ്ങ് നിര്‍വഹിച്ചതാണ് ഗംഭീറിനെ ചൊടിപ്പിച്ചത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുഹൃത്തെന്നാൽ ഇങ്ങനെ വേണം, മോശം സമയത്ത് സ്മൃതിക്കൊപ്പം നിൽക്കണം, ബിബിഎൽ കളിക്കാനില്ലെന്ന് ജെമീമ റോഡ്രിഗസ്

WTC : ഇന്ത്യയ്ക്കിനി ബാക്കിയുള്ളത് 9 ടെസ്റ്റുകൾ, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തുമോ?, സാധ്യതകൾ എന്തെല്ലാം

Gautam Gambhir: ഗംഭീര്‍ തുടരട്ടെ, മാറ്റാനൊന്നും പ്ലാനില്ല; രണ്ടുംകല്‍പ്പിച്ച് ബിസിസിഐ

WPL 2026: ദീപ്തി ശർമയും ലോറ വോൾവാർഡും താരലേലത്തിൽ, അവസരം കാത്ത് 7 മലയാളി താരങ്ങൾ, വനിതാ പ്രീമിയർ ലീഗ് താരലേലം ഇന്ന്

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

എല്ലാം കാണുക

ഏറ്റവും പുതിയത്

Gautam Gambhir: 'നോ ചേയ്ഞ്ച്'; 2027 വരെ ഗംഭീര്‍ തുടരുമെന്ന് ബിസിസിഐ

തലസ്ഥാനത്ത് ക്രിക്കറ്റ് വീണ്ടുമെത്തുന്നു, 3 വനിതാ അന്താരാഷ്ട്ര മത്സരങ്ങൾ ഗ്രീൻഫീൽഡിൽ വെച്ച് നടക്കും

ടെസ്റ്റ് ഫോർമാറ്റിനായി മറ്റൊരു പരിശീലകൻ വേണം, ബിസിസിഐയോട് നിർദേശിച്ച് ഡൽഹി ക്യാപ്പിറ്റൽസ് ഉടമ

ഒരു സിക്സല്ല വേൾഡ് കപ്പ് നേടിതന്നതെന്ന് അന്ന് പറഞ്ഞു, ഇന്ന് ചോദിക്കുന്നു, ഞാൻ ചാമ്പ്യൻസ് ട്രോഫിയും ഏഷ്യാകപ്പും നേടിതന്നില്ലെ എന്ന്

വനിതാ പ്രീമിയർ ലീഗ് മത്സരങ്ങൾ ജനുവരിയിൽ, ഫിക്സ്ചർ പുറത്തുവിട്ട് ബിസിസിഐ

അടുത്ത ലേഖനം
Show comments