Select Your Language

Notifications

webdunia
webdunia
webdunia
webdunia

മണിയടിച്ച സംഭവം; അസറുദീനെതിരെ രോക്ഷം പ്രകടിപ്പിച്ച് ഗംഭീര്‍ രംഗത്ത്

മണിയടിച്ച സംഭവം; അസറുദീനെതിരെ രോക്ഷം പ്രകടിപ്പിച്ച് ഗംഭീര്‍ രംഗത്ത്

മണിയടിച്ച സംഭവം; അസറുദീനെതിരെ രോക്ഷം പ്രകടിപ്പിച്ച് ഗംഭീര്‍ രംഗത്ത്
കൊല്‍ക്കത്ത , തിങ്കള്‍, 5 നവം‌ബര്‍ 2018 (19:30 IST)
ഇന്ത്യ - വെസ്‌റ്റ് ഇന്‍ഡീസ് ട്വന്റി-20 മത്സരം നടന്ന ഈഡന്‍ ഗാര്‍ഡനില്‍ മണിയടിച്ച് കാണികളേയും താരങ്ങളേയും മത്സരത്തിലേക്ക് സ്വാഗതം ചെയ്‌ത മുന്‍ ഇന്ത്യന്‍ നായകന്‍ മുഹമ്മദ് അസറുദീനെതിരെ രോക്ഷം പ്രകടിപ്പിച്ച് ഗൗതം ഗംഭീര്‍.

2000ലെ ഒത്തുകളി വിവാദത്തില്‍ വിലക്ക് നേടി താരം ഈഡന്‍ ഗാര്‍ഡനിലെ സവിശേഷ ചടങ്ങ് നിര്‍വഹിച്ചതാണ് ഗംഭീറിനെ ചൊടിപ്പിച്ചത്.   

“ഇന്ത്യ ചിലപ്പോള്‍ ഇന്നത്തെ മത്സരം വിജയിച്ചിട്ടുണ്ടാകും. എന്നാല്‍ ബിസിസിഐയും സിഒഎയും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷനും പരാജയപ്പെട്ടു. അഴിമതിക്കാരോട് വിട്ടുവീഴ്‌ച്ചയില്ലെന്ന പോളിസിക്ക് ഞായറാഴ്‌ച്ച അവധി നല്‍കിയോ“- ട്വിറ്ററില്‍ ഗംഭീര്‍ ചോദിച്ചു.

അസ്ഹറുദ്ദിനെ മണിയടിപ്പിക്കാന്‍ ഏല്‍പ്പിച്ച ബിസിസിഐയേയും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷനേയും ഗംഭീര്‍ വിമര്‍ശിച്ചു.

ഒത്തുകളി വിവാദത്തില്‍ ആജീവനാന്ത കാലത്തേക്ക് വിലക്ക് നേരിട്ട അസറിനെ 2012ല്‍ ആന്ധ്രാപ്രദേശ് ഹൈക്കോടതി കുറ്റവിമുക്തനാക്കിയിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പിറന്നാള്‍ ആഘോഷിക്കാന്‍ കോഹ്‌ലി തിരഞ്ഞെടുത്ത സ്ഥലം സൂപ്പറാണ്; അനുഷ്‌കയുടെ ട്വീറ്റ് വൈറലാകുന്നു!