Webdunia - Bharat's app for daily news and videos

Install App

ആയ കാലത്ത് അയാളൊരു തീപ്പന്തമായിരുന്നു, ആ തീ ഇനിയും കെട്ടിട്ടില്ല, ഞെട്ടിക്കുന്ന പ്രകടനവുമായി ശ്രീശാന്ത്: വീഡിയോ

അഭിറാം മനോഹർ
ബുധന്‍, 9 ഒക്‌ടോബര്‍ 2024 (11:08 IST)
S Sreesanth
ലെജന്‍ഡ് ലീഗില്‍ ഗുജറാത്ത് ഗ്രേറ്റ്‌സിനായി തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച് മലയാളി താരം എസ് ശ്രീശാന്ത്. ഇന്ത്യ ക്യാപ്പിറ്റല്‍സിനെതിരായ മത്സരത്തില്‍ 3 ഓവറില്‍ 16 റണ്‍സ് മാത്രം വഴങ്ങിയ ശ്രീശാന്ത് ഒരു മെയ്ഡന്‍ ഓവര്‍ അടക്കം തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. മത്സരത്തിലെ ഈ മെയ്ഡന്‍ ഓവറാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.
 
ഇയാന്‍ ബെല്‍ നയിച്ച ഇന്ത്യ ക്യാപ്പിറ്റല്‍സിനെതിരെ ഗുജറാത്തിനായി ആദ്യ ഓവര്‍ എറിയാനെത്തിയ ശ്രീശാന്ത് പ്രതീക്ഷയ്ക്കപ്പുറമുള്ള പ്രകടനമാണ് നടത്തിയത്. മുന്‍ വിക്കറ്റ് കീപ്പര്‍ നമാന്‍ ഓജയും ഡ്വെയ്ന്‍ സ്മിത്തുമായിരുന്നു ഇന്ത്യ ക്യാപ്പിറ്റല്‍സിനായി ഓപ്പണിംഗില്‍ ഇറങ്ങിയത്. നമാന്‍ ഓജയായിരുന്നു ശ്രീശാന്തിനെ നേരിട്ടത്. എന്നാല്‍ സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യാന്‍ പോലും ചെയ്യാന്‍ സാധിക്കാത്ത വിധത്തില്‍ ഓജയെ ശ്രീശാന്ത് പൂട്ടുകയായിരുന്നു. ഈ പ്രകടനമാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്. വാതുവെയ്പ് വിവാദങ്ങളില്‍ പെട്ടില്ലായിരുന്നുവെങ്കില്‍ ഇന്ത്യയ്ക്ക് മികച്ച ഒരു ബൗളറെ ശ്രീശാന്തിലൂടെ ലഭിച്ചേനെയെന്നാണ് പലരും ശ്രീശാന്തിന്റെ പ്രകടനങ്ങളെ പറ്റി പ്രതികരിക്കുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഉള്ള അവസരവും തുലച്ചു, എന്താണ് ക്യാപ്റ്റാ , തലയില്‍ കിഡ്‌നി ഇല്ലെ, അവസാന ഓവറിലെ ഹര്‍മന്‍ പ്രീതിന്റെ പ്രകടനത്തില്‍ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

ഓസ്ട്രേലിയ കളിക്കുന്നത് ഒന്നോ രണ്ടോ പേരെ ആശ്രയിച്ചല്ല, ഇന്ത്യൻ തോൽവിക്ക് പിന്നാലെ ടീമിനെതിരെ വിമർശനവുമായി ഹർമൻ പ്രീത് കൗർ

Women's T20 worldcup: ഇന്ത്യയ്ക്ക് ഇനിയും സെമി സാധ്യത, പക്ഷേ പാകിസ്ഥാൻ കനിയണം

വല്ലതും നടക്കുമോടെയ്.., അടിമുടി മാറ്റം, അവസാന 2 ടെസ്റ്റുകൾക്കുള്ള ടീമിൽ നിന്ന് ബാബറും ഷഹീനും നസീം ഷായും പുറത്ത്

India Women vs Australia Women, T20 World Cup: നിര്‍ണായക മത്സരത്തില്‍ ഓസ്‌ട്രേലിയയോടു തോല്‍വി; ഇന്ത്യക്ക് സെമിയില്‍ എത്താന്‍ പാക്കിസ്ഥാന്‍ കനിയണം !

അടുത്ത ലേഖനം
Show comments