Select Your Language

Notifications

webdunia
webdunia
webdunia
webdunia

IPL 2024: മലയാളിയുടെ ധൈര്യവും വാശിയുമെല്ലാം സഞ്ജുവിനുണ്ട്, ഇത്തവണ കപ്പ് രാജസ്ഥാന് തന്നെയെന്ന് ശ്രീശാന്ത്

Sanju samson

അഭിറാം മനോഹർ

, വ്യാഴം, 21 മാര്‍ച്ച് 2024 (20:17 IST)
ഐപിഎല്‍ പതിനേഴാം സീസണില്‍ സഞ്ജു സാംസണിന്റെ നേതൃത്വത്തിലുള്ള രാജസ്ഥാന്‍ റോയല്‍സ് ചാമ്പ്യന്മാരാകുമെന്ന് പ്രവചിച്ച് മുന്‍ ഇന്ത്യന്‍ താരവും മലയാളിയുമായ എസ് ശ്രീശാന്ത്. സ്റ്റാര്‍ നഹി ഫാര്‍ എന്ന സ്റ്റാര്‍ സ്‌പോര്‍ട്‌സ് ഷോയില്‍ സഞ്ജുവിനെ മുന്നിലിരുത്തിയാണ് ശ്രീശാന്തിന്റെ പ്രവചനം. ഇതിനൊപ്പം സഞ്ജു രാജസ്ഥാനില്‍ എത്തിയതിനെ പറ്റിയും ശ്രീശാന്ത് മനസ്സ് തുറന്നു.
 
രാഹുല്‍ ദ്രാവിഡിനോട് കള്ളം പറഞ്ഞാണ് സഞ്ജുവിന് ട്രയല്‍സിന് അവസരമൊരുക്കുന്നത്. അന്ന് പറഞ്ഞത് കള്ളമായിരുന്നെങ്കിലും അത് പിന്നീട് സത്യമായി സംഭവിക്കുകയായിരുന്നു. സഞ്ജുവിന് ഇപ്പോള്‍ എനിക്കെതിരെ ഒരോവറില്‍ 6 സിക്‌സുകള്‍ നേടാന്‍ കഴിയും. പക്ഷേ അന്നത് കഴിയില്ലായിരുന്നു. മലയാളിയുടെ ധൈര്യവും വാശിയുമെല്ലാം സഞ്ജുവിനുണ്ടെന്ന് ഞാന്‍ ദ്രാവിഡിനോട് പറഞ്ഞിരുന്നു. എനിക്കത് സഞ്ജുവിന്റെ കണ്ണുകളില്‍ കാണാന്‍ സാധിച്ചിരുന്നു. സഞ്ജു വലിയ താരമാകുമെന്ന് എനിക്ക് അന്ന് തന്നെ തോന്നിയിരുന്നു. ശ്രീശാന്ത് പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Neymar Jr: ബ്രസീലിന്റെ കോപ്പ മോഹത്തിന് തിരിച്ചടി, നെയ്മര്‍ ടൂര്‍ണമെന്റില്‍ കളിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ട്