Publish Date: Thu, 31 Dec 2020 (14:16 IST)
Updated Date: Thu, 31 Dec 2020 (14:19 IST)
മെൽബണിൽ ഇന്ത്യയെ ഐതിഹാസികമായ വിജയത്തിലേക്ക് നയിച്ചതിന് പിന്നാലെ ക്രിക്കറ്റ് ലോകത്ത് താരമായിരിക്കുകയാണ് ഇന്ത്യൻ താരമായ അജിങ്ക്യ രഹാനെ. റിക്കി പോണ്ടിങ്,ഷെയ്‌ൻ വോൺ ഉൾപ്പടെയുള്ള പല മുൻതാരങ്ങളും രഹാനയെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. ഇപ്പോളിതാ രഹാനെയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ക്രിക്കറ്റ് ഇതിഹാസമായ സച്ചിൻ ടെൻഡുൽക്കർ.
മികച്ച പ്രകടനമായിരുന്നു മത്സരത്തിൽ ഇന്ത്യൻ ട്ഈം നടത്തിയത്. രഹാനെ നന്നായി ബാറ്റ് ചെയ്‌തു. ശാന്തനും അമിതമായ വൈകാരിക പ്രകടനങ്ങളുമില്ലാതെ, എന്നാൽ അക്രമനോത്സുകനായി തന്നെ. ശാന്തതയെയും നിശ്ചയദാർഡ്യത്തെയും അതിന്റെ ശരിയായ ബാലൻസിൽ കൊണ്ടുവരാൻ രഹാനെക്കായി.
അതേസമയം രഹാനെയുടെ ക്യാപ്‌റ്റൻസിയെ കോലിയുമായി താരതമ്യം ചെയ്യുന്നത് ശരിയല്ലെന്നും സച്ചിൻ അഭിപ്രായപ്പെട്ടു. ഇരുവരുടെയും വ്യക്തിത്വങ്ങൾ വ്യത്യസ്‌തമാണ്. ഇരുവരും ഇന്ത്യക്കായാണ് കളിക്കുന്നതെന്ന് ഞാൻ എല്ലാവരെയും ഓർമിപ്പിക്കുന്നു. രാജ്യവും ടീമും മറ്റെന്തിനേക്കാളും വലുതാണ് സച്ചിൻ പറഞ്ഞു.