സൗത്താഫ്രിക്കൻ പര്യടനത്തിന് മുൻപായി ഇന്ത്യൻ പേസർ മുഹമ്മദ് സിറാജിനെ പ്രശംസയിൽ മൂടി ഇന്ത്യൻ ഇതിഹാസതാരം സച്ചിൻ ടെൻഡുൽക്കർ. സിറാജിന്റെ എനർജിയേയാണ് സച്ചിൻ പുകഴ്‌ത്തിയത്.
സിറാജിന്റെ ഊർജം അയാളുടെ റൺഅപ്പിൽ നിന്നും കാണാനാവും. സിറാജിനെ നോക്കിയാൽ ആ ദിവസത്തെ ആദ്യ ഓവറാണോ അവസാന ഓവറാണോ എറിയാൻ പോകുന്നതെന്ന് പറയാൻ സാധിക്കില്ല. കാരണം മുഴുവൻ സമയവും നിങ്ങളെ ലക്ഷ്യം വെച്ചാണ് സിറാജ് വരുന്നത്. വളരെ പോസിറ്റീവാണ് സിറാജിന്റെ ശരീരഭാഷ. ഒരു ഫാസ്റ്റ് ബൗളർക്ക് വേണ്ടതായ എല്ലാം സിറാജിനുണ്ട് സച്ചിൻ പറഞ്ഞു.
അതേസമയം സച്ചിന്റെ വാക്കുകൾ തന്നെ ഏറെ പ്രചോദിപ്പിക്കുന്നതായി സിറാജ് പറഞ്ഞു. രാജ്യത്തിന് വേണ്ടി എല്ലായ്‌പ്പോഴും തന്റെ ഏറ്റവും മികച്ചത് നൽകാറുണ്ടെന്നും സിറാജ് പറഞ്ഞു.