Select Your Language

Notifications

webdunia
webdunia
webdunia
webdunia

അവൻ തികച്ചും വ്യത്യസ്‌തനായ കളിക്കാരൻ, എണ്ണം പറഞ്ഞ ഓൾറൗണ്ടറാകും: ന്യൂസിലൻഡ് താരത്തെ പ്രശംസിച്ച് സച്ചിൻ

അവൻ തികച്ചും വ്യത്യസ്‌തനായ കളിക്കാരൻ, എണ്ണം പറഞ്ഞ ഓൾറൗണ്ടറാകും: ന്യൂസിലൻഡ് താരത്തെ പ്രശംസിച്ച് സച്ചിൻ
, ഞായര്‍, 27 ജൂണ്‍ 2021 (15:13 IST)
ലോകടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയിൽ നിന്നും വിജയം പിടിച്ചെടുത്ത കളിക്കാരനാണ് ന്യൂസിലൻഡ് താരം കെയ്‌ൽ ജാമിസൺ. 7 വിക്കറ്റ് വീശ്‌ത്തിയ താരമായിരുന്നു മത്സരത്തിൽ മാൻ ഓഫ് ദ മാച്ച് പുരസ്‌കാരം നേടിയത്. ഇപ്പോളിതാ താരത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ ഇതിഹാസതാരം സച്ചിൻ ടെൻഡുൽക്കർ.
 
ജാമിസൺ ന്യൂസിലൻഡ് നിരയിലെ മികച്ച ബൗളറും ഓൾറൗണ്ടറുമാണ്. ലോകക്രിക്കറ്റിലെ തന്നെ എണ്ണം പറഞ്ഞ ഓൾറൗണ്ടറായി അവൻ മാറും. കഴിഞ്ഞ വർഷം തന്നെ ജാമിസണിന്റെ ബൗളിങും ബാറ്റിങ്ങുമെല്ലാം എന്നെ ആകർഷിച്ചു. ടിം സൗത്തി,നീൽ വാഗ്നർ,ട്രെന്റ് ബോൾട്ട് എന്നിവരിൽ നിന്നെല്ലാം വ്യത്യസ്‌തനാണ് ജാമിസൺ. അദ്ദേഹത്തിന്റെ സ്ഥിരതയാണ് എന്നെ ഏറ്റവും ആകർഷിക്കുന്നത്. ഒരിക്കൽ പോലും താരത്തിന്റെ താളം നഷ്ടമായിട്ടില്ല സച്ചിൻ പറഞ്ഞു.
 
കിവീസിനായി എട്ട് ടെസ്റ്റുകൾ കളിച്ച താരം 46 വിക്കറ്റുകളും 256 റൺസുമാണ് ഇതുവരെ നേടിയിട്ടുള്ള‌ത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇടവേള:വിംബിൾഡൺ, യൂറോ മത്സരങ്ങൾ കാണാൻ ഇന്ത്യൻ സംഘം