Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ദുരന്തത്തിനിടെ എന്ത് പിറന്നാൾ'; ഇത് ആഘോഷത്തിന്റെ ദിവസമല്ല, മാതൃകയായി സച്ചിൻ

'ദുരന്തത്തിനിടെ എന്ത് പിറന്നാൾ'; ഇത് ആഘോഷത്തിന്റെ ദിവസമല്ല, മാതൃകയായി സച്ചിൻ

അനു മുരളി

, വെള്ളി, 24 ഏപ്രില്‍ 2020 (10:03 IST)
ക്രിക്കറ്റ് ദൈവമെന്ന് ആരാധകർ വാഴ്ത്തുന്ന ഇതിഹാസം സച്ചിൻ ടെൻണ്ടുൽക്കറിനു ഇന്ന് 47 ആം ജന്മദിനമമാണ്. കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പമാണ് അദ്ദേഹം എല്ലാ തവണയും ഈ ദിനം ആഘോഷിക്കാറ്.  എന്നാൽ ഇക്കുറി അതുണ്ടാകില്ല. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണ സച്ചിൻ ജന്മദിനാഘോഷം വേണ്ടെന്നുവച്ചതായി അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ വാർത്താ ഏജൻസിയായ പിടിഐയോടു വെളിപ്പെടുത്തി. 
 
കോവിഡ് പ്രതിരോധത്തിൽ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യപ്രവർത്തകർക്കടക്കമുള്ള ബഹുമാനസൂചകമായിട്ടാണ് സച്ചിന്റെ ഈ തീരുമാനം. ഇത് ആഘോഷങ്ങൾക്കുള്ള സമയമല്ലെന്നാണ് സച്ചിന്റെ നിലപാട്. കൊവിഡ് 19 നെ പ്രതിരോധിക്കാൻ സച്ചിൻ 50 ലക്ഷം രൂപ സംഭാവന നൽകിയിരുന്നു. ഇതിനു പുറമെ മുംബൈ നഗരത്തിലെ 5000 കുടുംബങ്ങൾക്ക് ഒരു മാസത്തേക്ക് റേഷൻ എത്തിക്കാനുള്ള ഉത്തരവാദിത്തവും അദ്ദേഹം ഏറ്റെടുത്തിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ധോണിയ്ക്ക് മുന്നേ ഞാൻ, ആ തീരുമാനം ഞെട്ടിച്ചു', ലോകകപ്പ് സെമിയിലെ വിവാദ നീക്കത്തെ കുറിച്ച് ദിനേശ് കാർത്തിക്