''സച്ചിൻ തുറന്നു സംസാരിക്കണം, നിങ്ങൾക്കേ വഴികാട്ടാൻ സാധിക്കുകയുള്ളു'' - ഈ സൂപ്പർ താരത്തിന്റെ വാക്കുകൾ സൂചിപ്പിക്കുന്നതെന്ത്?
സച്ചിൻ മൗനം വെടിയണമെന്ന് വിനോദ് റായ്
രാജ്യത്തെ ക്രിക്കറ്റ് ഭരണം കുറ്റമറ്റതാണെന്ന് ഉറപ്പുവരുത്താന്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ അടക്കമുള്ള ഇതിഹാസങ്ങള്‍ വാ തുറക്കണമെന്ന് സുപ്രീംകോടതി നിയോഗിച്ച ബിസിസിഐ ഇടക്കാല ഭരണസമിതി ചെയര്‍മാന്‍ വിനോദ് റായ്.
പ്രകടനത്തിന്റെ കാര്യത്തിൽ അത്യുന്നതിയിലാണ് ഇന്ത്യൻ ടീം. മികച്ച യുവതാരങ്ങള്‍ നമ്മുടെ ടീമിലുണ്ട്. ആത്മസമര്‍പ്പണം ചെയ്യുന്നവരും അതികഠിനമായി അദ്ധ്വാനിക്കുന്നവരുമാണ് അവര്‍. ഫീല്‍ഡിലെ അവരുടെ പ്രതിജ്ഞാബദ്ധത തീര്‍ച്ചയായും ആശ്ചര്യപ്പെടുത്തും. ഇത്തരത്തില്‍ പ്രകടനം പുറത്തെടുക്കുന്ന ടീമിന് അധികൃതര്‍ മികച്ച പിന്തുണ നല്‍കണമെന്നും വിനോദ് റായ് പറഞ്ഞു.
കപില്‍ ദേവ്, സൗരവ്, അനില്‍ കുബ്ലെ, രാഹുല്‍ ദ്രാവിഡ്, സുനില്‍ ഗവാസ്‌ക്കര്‍, സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്നിവരെ പോലുള്ള ഇതിഹാസങ്ങള്‍ ഇവിടെയുണ്ട്. ചില കാര്യങ്ങളില്‍ അധികാരികള്‍ക്ക് വഴികാട്ടിയാകാന്‍ അവര്‍ക്ക് കഴിയും. അവര്‍ തുറന്ന് സംസാരിക്കണം. രാജ്യത്തെ ക്രിക്കറ്റ് ഭരണം മെച്ചപ്പെടുന്നുണ്ടെന്ന് അവർ ഉറപ്പുവരുത്തണമെന്നും വിനോദ് റായ് പറയുന്നു.