Select Your Language

Notifications

webdunia
webdunia
webdunia
webdunia

എന്തുകൊണ്ടാണ് ഭയപ്പെട്ടിരുന്ന ബൗളറായി സച്ചിന്‍ എന്റെ പേര് പറഞ്ഞതെന്ന് മനസിലാകുന്നില്ല: അബ്ദുള്‍ റസാഖ്

എന്തുകൊണ്ടാണ് ഭയപ്പെട്ടിരുന്ന ബൗളറായി സച്ചിന്‍ എന്റെ പേര് പറഞ്ഞതെന്ന് മനസിലാകുന്നില്ല: അബ്ദുള്‍ റസാഖ്
, വെള്ളി, 16 ജൂണ്‍ 2023 (19:18 IST)
ക്രിക്കറ്റ് ലോകത്തെ ഇതിഹാസ താരമാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. അതിനാല്‍ തന്നെ ക്രിക്കറ്റില്‍ സച്ചിന്റെ വിക്കറ്റ് നേടുക എന്നത് തന്നെ ബഹുമതിയായാണ് പല ബൗളര്‍മാരും കണക്കാക്കുന്നത്. ലോക ക്രിക്കറ്റിലെ എല്ലാ പ്രഗത്ഭന്മാരായ ബൗളറുകളെയും സച്ചിന്‍ നേരിട്ടുണ്ട്. ഇതില്‍ നിന്നും തന്നെ ബുദ്ധിമുട്ടിച്ച ബൗളര്‍മാരില്‍ ഒരാള്‍ പാക് താരം അബ്ദുള്‍ റസാഖായിരുന്നുവെന്ന് കഴിഞ്ഞ ദിവസം സച്ചിന്‍ പുറത്തുപറഞ്ഞിരുന്നു. ഈ സംഭവത്തില്‍ സച്ചിന് പ്രതികരണവുമായി എത്തിയിരിക്കുകയാണ് റസാഖ്.
 
എന്തുകൊണ്ടാണ് സച്ചിന്‍ എന്റെ പേര് പറഞ്ഞതെന്ന് അറിയില്ല. ഒരിക്കലും താന്‍ നേരിട്ടതില്‍ പ്രയാസമേറിയ ബൗളര്‍മാരില്‍ ഒരാള്‍ ഞാനാണെന്ന് പറയേണ്ട ആവശ്യം സച്ചിനില്ല. ഗ്ലെന്‍ മഗ്രാത്ത്,വസീം അക്രം,വഖാര്‍ യൂനിസ്, മുത്തയ്യ മുരളീധരന്‍,ഷെയ്ന്‍ വോണ്‍ എന്നിവരുടെ പേരുകളൊന്നും സച്ചിന്‍ പറഞ്ഞിട്ടില്ല.അത് അദ്ദേഹത്തിന്റെ മഹത്വമാണ്. എന്നെ പറ്റി ഇതിന് മുന്‍പും സച്ചിന്‍ നല്ല കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. സച്ചിനെ പോലൊരു ബാറ്ററെ നിരന്തരം പുറത്താക്കുന്ന ബൗളറായിരുന്നെങ്കിലും അതിനെ കൂടുതല്‍ മഹത്വവത്കരിക്കാന്‍ ഞാന്‍ ശ്രമിച്ചിരുന്നില്ല. റസാഖ് പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തർക്കം തുടങ്ങിവെച്ചത് കോലിയാണ്, ഞാൻ എങ്ങനെ പെരുമാറിയതെന്ന് അവിടെ ഉണ്ടായിരുന്നവർക്കറിയാം: നവീൻ ഉൾ ഹഖ്