Select Your Language

Notifications

webdunia
webdunia
webdunia
webdunia

അന്ന് രക്ഷകനായത് സച്ചിൻ, തുറന്നുപറഞ്ഞ് കോഹ്‌ലി

അന്ന് രക്ഷകനായത് സച്ചിൻ, തുറന്നുപറഞ്ഞ് കോഹ്‌ലി
, തിങ്കള്‍, 27 ജൂലൈ 2020 (14:03 IST)
കോഹ്‌ലിയുടെ കരിയറിലെ ഏറ്റവും മോശം പ്രകടനമായിരുന്നു 2014ലെ ഇംഗ്ലണ്ട് പര്യടനത്തിലേത്. ഒരു മത്സരത്തിൽ പോലും മികച്ച രീതിയിൽ ബാറ്റ് വീശാൻ കോഹ്‌ലിയ്ക്ക് ആയില്ല. രണ്ട് മത്സരങ്ങളിൽ പൂജ്യത്തിനും മൂന്ന് മത്സരത്തിൽ പത്തിൽ താഴെ റൻസിനും കോഹ്‌ലി കൂടാരം കയറി. വലിയ വിമർശനം നേരിട്ട ഈ തകർച്ച മറികടക്കാൻ തന്നെ സഹായിച്ചത് ഇതിഹാസ താരം സച്ചിൻ ടെൻഡുൽക്കറാണെന്ന് തുറന്നു പറഞ്ഞിരിയ്കുകയാണ് കോഹ്‌ലി. മായങ്ക് അഗർവാളുമായുള്ള ലൈവ് ചാറ്റിലാണ് വിരാട് ഇക്കാര്യം തുറന്നു പറഞ്ഞത്. 
 
അന്ന് പര്യടനത്തിൽ തനിക്ക് സംഭവച്ച വിഴ്ചകളെ കുറിച്ചും താരം വിശദികരിയ്ക്കുന്നുണ്ട്. 'ആ ഇംഗ്ലണ്ട് പര്യടനത്തില്‍ ഞാൻ പന്തിനെ നേരിട്ട രീതി ശരിയായിരുന്നില്ല. ഇടുപ്പിന്റെ സ്ഥാനത്തിലായിരുന്നു പ്രശ്നം. സാഹചര്യം മനസ്സിലാക്കാതെ എനിയ്ക്ക് ഇഷ്ടപ്പെട്ട രീതിയിലാണ് നിന്നത്. ഏത് ബൗളിങിന് എതിരെയും എന്റെ സ്ഥിരം ശൈലിയിൽ നിന്നാല്‍ സ്കോർ ചെയ്യാമെന്ന തോന്നല്‍ ആ പരമ്പരയോടെ അവസാനിച്ചു. ബാറ്റിങിനായി നില്‍ക്കുമ്പോള്‍ വലത്തേ ഇടുപ്പ് കൃത്യസ്ഥാനത്തല്ലെങ്കില്‍ അത് വലിയ പ്രശ്നമുണ്ടാക്കും. ഒരുപോലെ ഓഫ് സൈഡിലും ലെഗ് സൈഡിലും ഷോട്ടുകള്‍ കളിക്കാനാവില്ല. 
 
അന്ന് എതിരിട്ട ഓരോ പന്തും എന്നെ ആശങ്കപ്പെടുത്തി. പന്ത് എത്തുന്നതിന് മുൻപ് തന്നെ ഞാൻ ബാാറ്റ് കൊണ്ടുവരാൻ തുടങ്ങി. അതോടെ പന്ത് പിടിതരാതെ പിന്നോട്ടുപോകും. അത് എന്നെ വലിയ ആശയക്കുഴപ്പത്തിലാക്കി. ഇംഗ്ലണ്ടില്‍നിന്ന് തിരിച്ചെത്തിയപ്പോള്‍ ബാറ്റിങിന്റെ വിഡിയോ ആവര്‍ത്തിച്ചുകണ്ടു. എന്റെ ഷോട്ടുകളില്‍ ഒട്ടും ആത്മവിശ്വാസം ഉണ്ടായിരുന്നില്ല എന്ന്  തിരിച്ചറിഞ്ഞു. കൈകളില്‍ മാത്രമായിരുന്നു എന്റെ ശ്രദ്ധ, മുംബൈയില്‍ പോയി സച്ചിന്‍ ടെൻണ്ടുൽക്കറെ കാണുകയാണ് ഞാൻ ആദ്യം ചെയ്തത്.
 
ഇടുപ്പിന്റെ സ്ഥാനം ക്രമപ്പെടുത്തുന്നതിനെക്കുറിച്ചും, പേസ് ബൗളര്‍മാരെ മുന്നോട്ടാഞ്ഞ് നേരിടേണ്ടതിന്റെ ആവശ്യകത ഉള്‍പ്പെടെ ശ്രദ്ധിക്കേണ്ട മറ്റു ചില കാര്യങ്ങളെ കുറിച്ചും അദ്ദേഹം പറഞ്ഞുതന്നു. ഇടുപ്പിന്റെ സ്ഥാനം ക്രമപ്പെടുത്തുന്നതിനൊപ്പം സച്ചിന്‍ പറഞ്ഞുതന്ന കാര്യങ്ങള്‍ കൂടി ശ്രദ്ധിച്ചതോടെ പ്രകടമായ മാറ്റം സംഭവിച്ചു. ഇതോടെ ആത്മവിശ്വാസവും വര്‍ധിച്ചു. അതിന് ശേഷമായിരുന്നു എനിക്ക് വളരെയധികം റണ്‍സ് സ്കോര്‍ ചെയ്യാന്‍ സാധിച്ച ആസ്ട്രേലിയന്‍ പര്യടനം.' കോഹ്‌ലി പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കാര്യം കഴിഞ്ഞാൽ കറിവേപ്പില, ഇത് ഇന്ത്യൻ ക്രിക്കറ്റിലെ ഒരു പൊതു രീതിയാണ്: തുറന്നടിച്ച് യുവി