Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇനിയും അവഗണിക്കാനാവില്ല, ഐപിഎൽ ഫൈനലിലെ പ്രകടനത്തിന് പിന്നാലെ മറ്റൊരു തകർപ്പൻ പ്രകടനവുമായി സായ് സുദർശൻ

Sai sudarshan
, ചൊവ്വ, 20 ജൂണ്‍ 2023 (20:12 IST)
ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനായി മികച്ച പ്രകടനം കാഴ്ചവെച്ച സായ് സുദര്‍ശന്‍ തന്റെ മിന്നുന്ന ഫോം തമിഴ്‌നാട് പ്രീമിയര്‍ ലീഗിലും തുടരുന്നു. നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന തമിഴ്‌നാട് പ്രീമിയര്‍ ലീഗ് ടൂര്‍ണമെന്റില്‍ കൊവൈ കിങ്ങ്‌സിന് വേണ്ടിയാണ് സായ് സുദര്‍ശന്‍ കളിക്കുന്നത്. കഴിഞ്ഞ ദിവസം ചെപ്പോക്ക് സൂപ്പര്‍ ഗില്ലീസുമായി നടന്ന മത്സരത്തില്‍ കൊവൈയെ വിജയത്തിലെത്തിച്ചത് സായ് സുദര്‍ശന്റെ പ്രകടനമായിരുന്നു.
 
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സൂപ്പര്‍ ഗില്ലീസ് 8 വിക്കറ്റിന് 126 റണ്‍സില്‍ ഒതുങ്ങിയപ്പോള്‍ 16.3 ഓവറില്‍ 2 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് കൊവൈ വിജയം കണ്ടത്. 43 പന്തില്‍ നിന്നും 9 ഫോറും ഒരു സിക്‌സറും സഹിതം പുറത്താകാതെ 64 റണ്‍സ് നേടിയ സായ് സുദര്‍ശന്റെ പ്രകടനമാണ് മത്സരം കൊവൈയ്ക്ക് നേടികൊടുത്തത്. സീസണിലെ 3 മത്സരങ്ങളില്‍ നിന്നും 171 സ്‌െ്രെടക്ക്‌റേറ്റില്‍ 240 റണ്‍സ് സായ് നേടികഴിഞ്ഞു. ഐപിഎല്ലിന് പുറമെ തമിഴ്‌നാട് പ്രീമിയര്‍ ലീഗിലും താരം മിന്നുന്ന പ്രകടനം തുടരുന്നതോടെ ഇന്ത്യയുടെ ഏകദിന, ടി20 ടീമുകളിലേക്ക് താരം പരിഗണിക്കപ്പെടാന്‍ സാധ്യതയേറെയാണ്. ഐപിഎല്ലിലെ ഇക്കഴിഞ്ഞ സീസണില്‍ 13 മത്സരങ്ങളില്‍ നിന്നും 46ന് മുകളില്‍ ശരാശരിയില്‍ 507 റണ്‍സ് സായ് നേടിയിരുന്നു. ഫൈനലില്‍ ചെന്നൈക്കെതിരെ സായ് സുദര്‍ശനായിരുന്നു ഗുജറാത്തിന്റെ ടോപ്പ് സ്‌കോറര്‍.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബാലൺ ഡി ഓറിന് എനിക്കും അർഹതയുണ്ട്: എംബാപ്പെ