Select Your Language

Notifications

webdunia
webdunia
webdunia
webdunia

'എല്ലാവരാലും അറിയപ്പെടുന്ന രാജ്യാന്തര ക്രിക്കറ്റ് താരങ്ങള്‍ ഇങ്ങനെ പ്രതികരിക്കരുത്'; സെവാഗിനും ഗംഭീറിനും രൂക്ഷ വിമര്‍ശനം, ഇന്ത്യ-പാക് മത്സരത്തിന്റെ ചര്‍ച്ചകള്‍ അവസാനിക്കുന്നില്ല

'എല്ലാവരാലും അറിയപ്പെടുന്ന രാജ്യാന്തര ക്രിക്കറ്റ് താരങ്ങള്‍ ഇങ്ങനെ പ്രതികരിക്കരുത്'; സെവാഗിനും ഗംഭീറിനും രൂക്ഷ വിമര്‍ശനം, ഇന്ത്യ-പാക് മത്സരത്തിന്റെ ചര്‍ച്ചകള്‍ അവസാനിക്കുന്നില്ല
, ചൊവ്വ, 26 ഒക്‌ടോബര്‍ 2021 (13:02 IST)
ഇന്ത്യക്കെതിരായ പാക്കിസ്ഥാന്റെ വിജയം ഇന്ത്യയില്‍ ചിലര്‍ പടക്കം പൊട്ടിച്ച് ആഘോഷിച്ചത് ശരിയായില്ലെന്ന തരത്തില്‍ വിരേന്ദര്‍ സെവാഗും ഗൗതം ഗംഭീറും നടത്തിയ പ്രസ്താവന വിവാദത്തില്‍. ഉത്തരവാദിത്തപ്പെട്ട താരങ്ങള്‍ ഒരിക്കലും ഇത്തരം പ്രസ്താവനകള്‍ നടത്തരുതെന്ന് പാക് മുന്‍ നായകന്‍ സല്‍മാന്‍ ബട്ട് പറഞ്ഞു. ജനങ്ങള്‍ക്കിടയില്‍ വേര്‍തിരിവുണ്ടാക്കുന്ന തരത്തിലുള്ള പ്രസ്താവനയാണ് സെവാഗും ഗംഭീറും നടത്തിയതെന്ന് ബട്ട് കുറ്റപ്പെടുത്തി. 
 
'രാജ്യാന്തര ക്രിക്കറ്റ് താരങ്ങള്‍ ഈ തരത്തില്‍ പ്രതികരിക്കരുത്. രാജ്യത്തിനു വേണ്ടി വര്‍ഷങ്ങള്‍ ക്രിക്കറ്റ് കളിച്ചവരും ഏറെ അറിയപ്പെടുന്ന താരങ്ങളുമാണ് അവര്‍. ബാക്കിയുള്ള ആളുകളെ കാര്യങ്ങള്‍ മനസിലാക്കിപ്പിക്കേണ്ട ഉത്തരവാദിത്തം അവര്‍ക്കുണ്ട്. അങ്ങനെയുള്ളവര്‍ ഈ തരത്തില്‍ പ്രതികരിച്ചാല്‍ ആളുകള്‍ കരുതും അവര്‍ പറയുന്നത് ശരിയാണെന്ന്. എന്താണ് എഴുതുന്നത് എന്ന് അവര്‍ക്ക് കൃത്യമായ ബോധമുണ്ടാകണം. കാരണം, അവര്‍ക്ക് നിരവധി ഫോളോവേഴ്‌സ് ഉണ്ട്. അവര്‍ പറയുന്നത് ജനങ്ങള്‍ കേള്‍ക്കുന്നു. അവര്‍ പറയുന്ന കാര്യങ്ങള്‍ ജനങ്ങളെ സ്വാധീനിക്കുന്നു. നല്ല കാര്യങ്ങള്‍ പറയുകയും സമാധാനവും ശാന്തിയും പ്രോത്സാഹിപ്പിക്കുകയും ചെയ്യാനുള്ള കടമയാണ് ഇത്തരം താരങ്ങള്‍ക്കുള്ളത്. തങ്ങള്‍ക്ക് ചേരാത്ത വിധത്തില്‍ ഒരിക്കലും കാര്യങ്ങള്‍ പറയരുത്,' സല്‍മാന്‍ ബട്ട് പറഞ്ഞു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ടി20 ലോകകപ്പ്: മുജീബും റാഷിദ് ഖാനും എറിഞ്ഞിട്ടു, അഫ്‌ഗാന് കൂറ്റൻ വിജയം