Webdunia - Bharat's app for daily news and videos

Install App

പരിശീലകനായി മിന്നിച്ചു, താത്കാലിക ചുമതലയിൽ നിന്നും മുഖ്യ പരിശീലകനായി ജയസൂര്യയ്ക്ക് പ്രമോഷൻ

അഭിറാം മനോഹർ
തിങ്കള്‍, 7 ഒക്‌ടോബര്‍ 2024 (15:33 IST)
Jayasuriyah coach
ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി ഇതിഹാസ ഓപ്പണറും മുന്‍ നായകനുമായ സനത് ജയസൂര്യയെ നിയമിച്ച് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ്. നേരത്തെ താത്കാലികമായാണ് പരിശീലക ചുമതല ജയസൂര്യ ഏറ്റെടുത്തത്. ഇനി മുതല്‍ ശ്രീലങ്കയുടെ 3 ഫോര്‍മാറ്റിലെയും പരിശീലകചുമതല ജയസൂര്യയ്ക്കായിരിക്കും.
 
ഏകദിന പരമ്പരയില്‍ ഇന്ത്യയ്‌ക്കെതിരെയും ടെസ്റ്റില്‍ ന്യൂസിലന്‍ഡിനെതിരെയും മികച്ച പ്രകടനമാണ് ശ്രീലങ്ക കാഴ്ചവെച്ചത്. ഇതോടെയാണ് ജയസൂര്യയുമായുള്ള കരാര്‍ 2026 മാര്‍ച്ച് 31 വരെ നീട്ടാന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് തീരുമാനിച്ചത്. ഇന്ത്യക്കെതിരായ പരമ്പരയ്ക്ക് മുന്നോടിയായാണ് ജയസൂര്യ ടീമിന്റെ താത്കാലിക പരിശീലകചുമതല ഏറ്റെടുത്തത്. ടി20യില്‍ പരാജയമായെങ്കിലും ഏകദിനത്തില്‍ ഇന്ത്യയെ വീഴ്ത്തി പരമ്പര നേടാനും ടെസ്റ്റില്‍ ഇംഗ്ലണ്ട്,ന്യൂസിലന്‍ഡ് ടീമുകള്‍ക്കെതിരെ മികച്ച പ്രകടനം കാഴ്ചവെയ്ക്കാനും ലങ്കയ്ക്ക് സാധിച്ചിരുന്നു.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ പാകിസ്ഥാനെ നേരിടാൻ പിള്ളേര് മതി, പാകിസ്ഥാനെതിരായ ഏകദിന പരമ്പരയിൽ ഓസീസ് ഇറങ്ങുക സൂപ്പർ താരങ്ങളില്ലാതെ

സഞ്ജു,.. ആ സെഞ്ചുറി നിനക്ക് അര്‍ഹതപ്പെട്ടതാണ്, തിരക്ക് വേണ്ടെന്ന് സൂര്യ, ബൗണ്ടറി നേടി സഞ്ജുവിന്റെ മറുപടി

ബാബറിനെ പുറത്താക്കിയത് തെറ്റായ തീരുമാനം, ഇന്ത്യയെ നോക്കു, അവർ കോലിയെ പുറത്താക്കിയില്ല: പാക്ക് ക്രിക്കറ്റ് ബോർഡിനെതിരെ ഫഖർ സമാൻ

ഡിഫൻഡ് ചെയ്യേണ്ടത് 300 റൺസല്ല, സൂര്യയുടെ ഉപദേശത്തെ പറ്റി രവി ബിഷ്ണോയി, ചുമ്മാതല്ല സൂര്യകുമാർ ക്യാപ്റ്റനായി തിളങ്ങുന്നത്

ഉള്ള അവസരവും തുലച്ചു, എന്താണ് ക്യാപ്റ്റാ , തലയില്‍ കിഡ്‌നി ഇല്ലെ, അവസാന ഓവറിലെ ഹര്‍മന്‍ പ്രീതിന്റെ പ്രകടനത്തില്‍ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

അടുത്ത ലേഖനം
Show comments