Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശ്രീലങ്കൻ ക്രിക്കറ്റിൽ പുതിയ താരോദയം, അമ്പരപ്പിക്കുന്ന റെക്കോർഡ് സ്വന്തമാക്കി കമിന്ദു മെൻഡിൽ

Kamindu Mendis

അഭിറാം മനോഹർ

, വ്യാഴം, 19 സെപ്‌റ്റംബര്‍ 2024 (13:35 IST)
Kamindu Mendis
അന്താരാഷ്ട്ര ക്രിക്കറ്റില്‍ തുടര്‍ച്ചയായ മികച്ച പ്രകടനങ്ങള്‍ കൊണ്ട് ശ്രദ്ധ നേടി ശ്രീലങ്കന്‍ ഇടം കയ്യന്‍ ബാറ്റര്‍ കമിന്ദു മെന്‍ഡിസ്. ടെസ്റ്റ് ക്രിക്കറ്റില്‍ തുടര്‍ച്ചയായി മികച്ച പ്രകടനം നടത്തുന്ന താരം ഗാലെയില്‍ ന്യൂസിലന്‍ഡിനെതിരെ നടന്നുകൊണ്ടിരിക്കുന്ന ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ദിനം സെഞ്ചുറി സ്വന്തമാക്കിയിരുന്നു. ഇതിന് പിന്നാലെ ഒരു അപൂര്‍വ നേട്ടം തന്റെ പേരില്‍ എഴുതിയിരിക്കുകയാണ് താരം.
 
തുടര്‍ച്ചയായി 7 ടെസ്റ്റ് മത്സരങ്ങളില്‍ ഒരു ഇന്നിങ്ങ്‌സില്‍ 50ലധികം റണ്‍സ് നേടുന്ന രണ്ടാമത്തെ മാത്രം ബാറ്ററാണ് കമിന്ദു മെന്‍ഡില്‍. പാക് താരം സൗദ് ഷക്കീലിന്റെ റെക്കോര്‍ഡിനൊപ്പമാണ് മെന്‍ഡിസ് സ്ഥാനം പിടിച്ചത്. മെന്‍ഡിസിന് പിന്നില്‍ സുനില്‍ ഗവാസ്‌കര്‍, ബെര്‍ട്ട് സട്ട്ക്ലിഫ്,സഈദ് അഹമ്മദ്, ബാസില്‍ ബുച്ചര്‍ എന്നിവരാണ് രണ്ടാം സ്ഥാനത്തുള്ളത്. ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റിലെ ഏതെങ്കിലും ഒരു ഇന്നിങ്ങ്‌സില്‍ 50 റണ്‍സ് നേടാനായാല്‍ സൗദ് ഷക്കീലിനെ മറികടക്കാന്‍ മെന്‍ഡിസിനാകും.
 
 2022ല്‍ ഗാലെയില്‍ ഓസ്‌ട്രേലിയക്കെതിരെ അരങ്ങേറ്റം നടത്തിയ താരം അന്ന് കളിച്ച ഒരേ ഒരു ഇന്നിങ്ങ്‌സില്‍ 61 റണ്‍സാണ് നേടിയത്. തന്റെ രണ്ടാം ടെസ്റ്റ് മത്സരത്തില്‍ (2024 മാര്‍ച്ച്) ബംഗ്ലാദേശിനെതിരെ ഇരട്ടസെഞ്ചുറി നേടി. അടുത്ത മത്സരത്തില്‍ പുറത്താകാതെ 92 റണ്‍സും 9 റണ്‍സും. നാലാം ടെസ്റ്റില്‍ മാഞ്ചസ്റ്ററില്‍ ഇംഗ്ലണ്ടിനെതിരെ സെഞ്ചുറി. ലോര്‍ഡ്‌സ് ടെസ്റ്റില്‍ 74 റണ്‍സും 4 റണ്‍സും നേടി. ഓവലില്‍ 64 റണ്‍സുമായി ശ്രീലങ്കന്‍ വിജയത്തില്‍ നിര്‍ണായകമായ പങ്കുവഹിച്ചു. നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന ന്യൂസിലന്‍ഡിനെതിരായ പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ സെഞ്ചുറി. രണ്ടാം ടെസ്റ്റില്‍ മറ്റൊരു 50 റണ്‍സ് കൂടി നേടിയാല്‍ ക്രിക്കറ്റ് ചരിത്രത്തില്‍ ആര്‍ക്കും ഇല്ലാത്ത റെക്കോര്‍ഡ് സ്വന്തമാക്കാന്‍ മെന്‍ഡിസിനാകും.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Virat Kohli: പരിഹാസങ്ങള്‍ ഇരട്ടിയാകും മുന്‍പ് കളി നിര്‍ത്തുന്നതാണ് നല്ലത്; വീണ്ടും നിരാശപ്പെടുത്തി കോലി, ആരാധകര്‍ കലിപ്പില്‍