ഏഷ്യാകപ്പിൽ പാകിസ്ഥാനെതിരെ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തെങ്കിലും തൻ്റെ സ്വതസിദ്ധമായ പ്രകടനം നടത്താൻ ഇന്ത്യൻ താരം വിരട് കോലിക്കായിരുന്നില്ല. ആത്മവിശ്വാസമില്ലാതെ നീങ്ങിയ ഇന്നിങ്ങ്സ് ഒടുവിൽ ആവശ്യമില്ലാത്ത ഷോട്ടിന് ബാറ്റ് വെച്ച് കോലി തന്നെ വിക്കറ്റ് കളഞ്ഞുകുളിക്കുകയായിരുന്നു. ഇതോടെ ഇന്ത്യൻ ടീമിൽ വിരാട് കോലിയുടെ സ്ഥാനം ഭീഷണിയിലാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുൻ ഇന്ത്യൻ താരവും കമൻ്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കർ.
മഞ്ജരേക്കറുടെ വാക്കുകളോട് താങ്കൾ ഇത് കാര്യമായി തന്നെയാണോ പറയുന്നത് എന്ന ചോദ്യം ഉയർത്തിയിരിക്കുകയാണ് മുൻ ന്യൂസിലൻഡ് താരം സ്കോട്ട് സ്റ്റൈറിസ്. ടി20യിൽ ഇന്ത്യയുടെ പുതിയ ആക്രമണശൈലി അനുസരിച്ചാണ് കോലി ബാറ്റ് ചെയ്യുന്നതെന്ന് മഞ്ജരേക്കർ പറയുന്നു. ഇത് കോലിയുടെ സ്വാഭാവികമായ രീതിക്ക് എതിരാണ്. ക്രീസിൽ നിലയുറപ്പിച്ച ശേഷം ആക്രമിക്കുന്നതാണ് കോലിയുടെ രീതി അതിനാൽ തന്നെ പുതിയ രീതി കോലിക്ക് ക്രീസിൽ നിലയുറപ്പിക്കാൻ സമയം നൽകുന്നില്ലെന്നും മഞ്ജരേക്കർ പറയുന്നത്.
ശ്രേയസ് അയ്യർ, ദീപക് ഹൂഡ,ഇഷാൻ കിഷൻ എന്നീ താരങ്ങൾ അന്തിമ ഇലവനിലെത്താൻ മത്സരിക്കുന്നു എന്നത് കോലിയുടെ കാര്യം ബുദ്ധിമുട്ടിലാക്കുന്നുവെന്നും മഞ്ജരേക്കർ പറഞ്ഞു.