Select Your Language

Notifications

webdunia
webdunia
webdunia
webdunia

സഞ്ജു അവന്റെ പ്രതിഭയെന്തെന്ന് പൂര്‍ണ്ണമായും തിരിച്ചറിഞ്ഞിട്ടില്ല: രവി ശാസ്ത്രി

സഞ്ജു അവന്റെ പ്രതിഭയെന്തെന്ന് പൂര്‍ണ്ണമായും തിരിച്ചറിഞ്ഞിട്ടില്ല: രവി ശാസ്ത്രി
, വ്യാഴം, 22 ജൂണ്‍ 2023 (18:44 IST)
മലയാളി താരം സഞ്ജു സാംസണ്‍ തന്റെ പ്രതിഭയെന്തെന്ന് പൂര്‍ണ്ണമായി ഇപ്പോഴും തിരിച്ചറിഞ്ഞിട്ടില്ലെന്ന് മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി. വിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യയുടെ ടി20,ഏകദിന ടീമുകളിലേക്ക് സഞ്ജു തിരിച്ചെത്തുമെന്ന അഭ്യുഹങ്ങള്‍ക്കിടയിലാണ് രവിശാസ്ത്രിയുടെ തുറന്നുപറച്ചില്‍. ഇന്ത്യന്‍ ടീമിലേക്ക് തീര്‍ച്ചയായും പരിഗണിക്കേണ്ട 5 യുവതാരങ്ങളുടെ പട്ടികയിലാണ് ശാസ്ത്രി സഞ്ജുവിനെയും ഉള്‍പ്പെടുത്തിയത്.
 
യശ്വസി ജയ്‌സ്വാള്‍,തിലക് വര്‍മ, നേഹല്‍ വധേര,സായ് സുദര്‍ശന്‍,ജിതേഷ് ശര്‍മ എന്നിവരെയാണ് ശാസ്ത്രി തന്റെ പട്ടികയില്‍ ഉള്‍പ്പെടുത്തി. സഞ്ജു സാംസണെയും ഈ പട്ടികയില്‍ ഉള്‍പ്പെടുത്താമെന്നും എന്നാല്‍ സഞ്ജു തന്റെ പ്രതിഭയെന്തെന്ന് ഇപ്പോഴും തിരിച്ചറിഞ്ഞിട്ടില്ലെന്നും ദ വീക്ക് വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ശാസ്ത്രി പറയുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പോയി താഴെ കിടക്ക്, സ്മിത്തിനെയും ലബുഷെയ്‌നിനെയും പിന്നിലാക്കി ഒന്നാം സ്ഥാനം തിരികെ പിടിച്ച് ജോ റൂട്ട്