Select Your Language

Notifications

webdunia
webdunia
webdunia
webdunia

സൂര്യയ്ക്ക് പകരക്കാരൻ സഞ്ജുവോ? എന്ത് മണ്ടത്തരമാണ് പറയുന്നത്, പ്രതികരണവുമായി കപിൽദേവ്

സൂര്യയ്ക്ക് പകരക്കാരൻ സഞ്ജുവോ? എന്ത് മണ്ടത്തരമാണ് പറയുന്നത്, പ്രതികരണവുമായി കപിൽദേവ്
, വെള്ളി, 24 മാര്‍ച്ച് 2023 (14:18 IST)
ഏകദിന പ്ലെയിംഗ് ഇലവനിൽ സൂര്യകുമാർ യാദവിന് പകരം സഞ്ജു സാംസണെ ഉൾപ്പെടുത്തണമെന്ന് വാദിക്കുന്നവരെ രൂക്ഷമായി വിമർശിച്ച് മുൻ ഇന്ത്യൻ നായകൻ കപിൽദേവ്. നിലവിൽ സൂര്യകുമാർ തൻ്റെ മികച്ചഫോമിൽ അല്ലെങ്കിലും അത്തരമൊരു മാറ്റത്തിൻ്റെ ആവശ്യമില്ലെന്ന് കപിൽ പറയുന്നു.
 
തീർച്ചയായും സൂര്യകുമാറിന് ഇപ്പോൾ അത്ര നല്ല സമയമല്ല. ഓസീസിനെതിരെ 3 ഗോൾഡൻ ഡക്കുകൾ ഉണ്ടായി. ടി20യിലെ മികവ് 50 ഓവർ ഫോർമാറ്റിലോട്ട് കൊണ്ടുവരാൻ സൂര്യയ്ക്കായിട്ടില്ല. 23 ഏകദിനങ്ങളീൽ നിന്ന് 24.05 ശരാശരിയിൽ 433 റൺസ് മാത്രമാണ് അദ്ദേഹം നേടിയത്. ഇത് അദ്ദേഹത്തിൻ്റെ കഴിവിലും കുറവാണ്. ഏകദിന ലോകകപ്പ് അടുത്തിരിക്കെ സൂര്യയെ ലോകകപ്പ് ടീമിലേക്ക് അടുപ്പിക്കരുതെന്ന് ഒരു വിഭാഗം ആരാധകർ പറയുന്നു.ഈ സാഹചര്യത്തിലാണ് കപിൽ ദേവ് വിഷയത്തിൽ അഭിപ്രായവുമായി രംഗത്തെത്തിയത്.
 
സഞ്ജുവിന് അവസരം നൽകണമെന്നാണ് ഒരു കൂട്ടം ആരാധകർ ആവശ്യപ്പെടുന്നത്. ഇത്രയും നന്നായി കളിച്ച സൂര്യയെ പോലൊരു കളിക്കാരന് എപ്പോഴും കൂടുതൽ അവസരങ്ങൾ ലഭിക്കും. സൂര്യയെ സഞ്ജുവുമായി താരതമ്യം ചെയ്യരുത്. അത് ശരിയാണെന്ന് തോന്നുന്നില്ല. നാളെ സഞ്ജുവും ഒരു മോശം ഘട്ടത്തിലൂടെ കടന്നുപോയാൽ നിങ്ങൾ മറ്റൊരാളെ പറ്റി സംസാരിക്കും. അത് പാടില്ല. മാനേജ്മെൻ്റ് സൂര്യയെ പിന്തുണയ്ക്കാൻ തീരുമാനിച്ചിട്ടുണ്ടെങ്കിൽ അദ്ദേഹത്തിന് കൂടുതൽ അവസരങ്ങൾ നൽകണം. ആളുകൾ സംസാരിക്കും അഭിപ്രായം പറയും. പക്ഷേ ആത്യന്തികമായി അത് മാനേജ്മെൻ്റിൻ്റെ തീരുമാനം മാത്രമാണ്. കപിൽ പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒരിടത്ത് മെസ്സി ഒരിടത്ത് റൊണാൾഡോ, ചരിത്രം തീർത്ത് ഇതിഹാസ താരങ്ങൾ