Select Your Language

Notifications

webdunia
webdunia
webdunia
webdunia

സഞ്ജു അസാധ്യ മികവുള്ള താരം, ഇന്ത്യയ്ക്കായി എല്ലാ ഫോർമാറ്റിലും കളിച്ചു കാണണമെന്ന് ആഗ്രഹം : ആർ അശ്വിൻ

Sanju samson
, വെള്ളി, 25 നവം‌ബര്‍ 2022 (15:03 IST)
സഞ്ജു സാംസണിന് അവസരങ്ങൾ നിഷേധിക്കുന്നത് നീതിയല്ലെന്ന് ഇന്ത്യയുടെ സീനിയർ സ്പിൻ ബൗളർ രവിചന്ദ്ര അശ്വിൻ.  അസാധ്യമികവുള്ള താരമാണ് സഞ്ജുവെന്നും ഇന്ത്യയ്ക്കായി എല്ലാ ഫോർമാറ്റിലും താരം കളിച്ചുകാണാൻ ആഗ്രഹമുണ്ടെന്നും അശ്വിൻ പറഞ്ഞു. തൻ്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു താരത്തിൻ്റെ പ്രതികരണം.
 
കളിച്ചില്ലെങ്കിൽ സഞ്ജു ട്രെൻഡിങ്ങിലാണെന്നും സഞ്ജുവിൻ്റെ ആരാധകർ ദിനംപ്രതി ഉയരുകയാണെന്നും അശ്വിൻ പറയുന്നു. അതേസമയം സഞ്ജുവിന് എന്തുകൊണ്ട് അവസരം നൽകിയില്ലെന്ന ഹാർദ്ദിക് പാണ്ഡ്യയുടെ മറുപടിയോടും താരം പ്രതികരിച്ചു. ധോണി സ്റ്റൈലിൽ വളരെ തന്ത്രപരമായി ആയിരുന്നു ഹാർദ്ദിക്കിൻ്റെ മറുപടിയെന്നും വിവാദങ്ങളിൽ നിന്ന് ഒഴിഞ്ഞുനിൽക്കാനുള്ള ഈ കഴിവ് ധോണിയിൽ നിന്ന് തന്നെയാകാം ഹാർദ്ദിക് പഠിച്ചതെന്നും അശ്വിൻ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

താരങ്ങളെ ആരാധിക്കുന്ന ശിർക്ക്, ഏകദൈവ വിശ്വാസത്തിന് കളങ്കം, അധിനിവേശക്കാരായ പോർച്ചുഗലിനെ പിന്തുണയ്ക്കരുത്: സമസ്ത