ചിലര്‍ക്ക് ഇന്ത്യന്‍ ടീമില്‍ പെട്ടെന്ന് സ്ഥാനം ലഭിക്കും, എല്ലാം നല്ലതിനാണെന്ന് ഞാന്‍ വിശ്വസിക്കുന്നു: സഞ്ജു സാംസണ്‍

തടസ്സങ്ങള്‍ നേരിടുമ്പോള്‍ കരുത്താര്‍ജ്ജിക്കുമെന്നും സഞ്ജു സാംസണ്‍

Webdunia
ചൊവ്വ, 20 സെപ്‌റ്റംബര്‍ 2022 (08:31 IST)
ചിലര്‍ക്ക് ഇന്ത്യന്‍ ടീമില്‍ പെട്ടെന്ന് സ്ഥാനം കിട്ടുമെന്നും ചിലര്‍ വൈകിയാണ് എത്തുകയെന്നും മലയാളി താരം സഞ്ജു സാംസണ്‍. പ്രതിബന്ധങ്ങള്‍ നേരിട്ടായിരുന്നു തന്റെ ക്രിക്കറ്റ് യാത്ര. എന്തുണ്ടായാലും അതെല്ലാം നല്ലതിനെന്നാണ് വിശ്വാസമെന്നും സഞ്ജു തിരുവനന്തപുരത്ത് പറഞ്ഞു. തടസ്സങ്ങള്‍ നേരിടുമ്പോള്‍ കരുത്താര്‍ജ്ജിക്കുമെന്നും സഞ്ജു സാംസണ്‍ വ്യക്തമാക്കി. 
 
'നാട്ടുകാരില്‍ നിന്നും ഇത്രയും വലിയ പിന്തുണ പ്രതീക്ഷിച്ചില്ല. അവരുടെ പിന്തുണയിലാണ് ഞാന്‍ കളിക്കുന്നത്. എനിക്ക് വേണ്ടി സംസാരിക്കുമ്പോള്‍ സന്തോഷമുണ്ട്. ഇന്ത്യന്‍ സീനിയര്‍ ടീമില്‍ ഇടമില്ലാത്തതിനെക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണങ്ങള്‍ കണ്ടു. അത് ആവേശത്തില്‍ പറയുന്നതാണ്. കേരളത്തില്‍ ടൂര്‍ണമെന്റ് ഇല്ലാതാക്കാന്‍ അവര്‍ ഒന്നും ചെയ്യില്ല. ക്രിക്കറ്റ് മതം പോലെയാണ്. അതില്‍ നടക്കുന്നതെല്ലാം എല്ലാവരും അറിയും. എന്നാല്‍ പിറകില്‍ നടക്കുന്നത് ആരും അറിയാറില്ല. ഞാന്‍ ഇവിടെവരെയെത്തിയതിന് പിന്നില്‍ നാട്ടുകാര്‍, വീട്ടുകാര്‍, കൂട്ടുകാര്‍, കെസിഎ എന്നിവരുടെ പിന്തുണ വളരെ വലുതാണ്. അത് എല്ലാവരും മനസ്സിലാക്കണം,' സഞ്ജു പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജേഴ്സിയിലെ ചായം പന്തിലേക്കും പടർന്നു, പിഎസ്എൽ നടന്നത് ചുവന്ന പന്തിൽ!, നാണം കെട്ട് പാകിസ്ഥാൻ

Carolina Marin : 32 വയസിൽ വിരമിക്കൽ പ്രഖ്യാപിച്ച് സ്പാനിഷ് ബാഡ്മിൻ്റൺ ഇതിഹാസം കരോളിന മാരിൻ

കഴിഞ്ഞ 4 ഐപിഎൽ സീസണിൽ കൂടുതൽ റൺസ് നേടിയത് ഞാനാണ്, എനിക്ക് തെളിയിക്കാനൊന്നുമില്ല: ലോകകപ്പ് ടീമിൽ പുറത്തായതിൽ പ്രതികരണവുമായി ഗിൽ

ഫിറ്റല്ലാതിരുന്നിട്ടും ബാബറും ഫഖറും ലോകകപ്പ് കളിച്ചു, ഒരൊറ്റ കാരണം ഉന്നത ഉദ്യോഗസ്ഥനുമായുള്ള ബന്ധം, പാക് ക്രിക്കറ്റിൽ വീണ്ടും നെപ്പോട്ടിസം, വിവാദം

രഹാനെ മൂന്നാമനാവട്ടെ, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ബാറ്റിംഗിൽ മാറ്റങ്ങൾ നിർദേശിച്ച് ബാലാജി

എല്ലാം കാണുക

ഏറ്റവും പുതിയത്

15-ാം ജന്മദിനം, ആ കടമ്പയും കടന്ന് വൈഭവ് സൂര്യവൻഷി, ദേശീയ ടീമിലേക്ക് വിളിയെത്തുമോ?

ഫ്രാൻസിനെതിരെ ടോസ്റ്റായി, ആഞ്ചലോട്ടിക്ക് കീഴിലും അടി തെറ്റി കാനറികൾ

ഇംപാക്ട് പ്ലേയർ നിയമം ക്രിക്കറ്റിനെ വൺ സൈഡഡ് ഗെയിമാക്കുന്നു, വിമർശനവുമായി ശുഭ്മാൻ ഗില്ലും

ജേഴ്സിയിലെ ചായം പന്തിലേക്കും പടർന്നു, പിഎസ്എൽ നടന്നത് ചുവന്ന പന്തിൽ!, നാണം കെട്ട് പാകിസ്ഥാൻ

Carolina Marin : 32 വയസിൽ വിരമിക്കൽ പ്രഖ്യാപിച്ച് സ്പാനിഷ് ബാഡ്മിൻ്റൺ ഇതിഹാസം കരോളിന മാരിൻ

അടുത്ത ലേഖനം
Show comments