മികച്ച തുടക്കം കിട്ടിയിട്ടും സഞ്ജു വീണു; ഇഷാന്‍ കിഷന്‍ അടിയോടടി !
മലയാളി താരം സഞ്ജു സാംസണ്‍ ഓപ്പണറായി ഇറങ്ങിയെങ്കിലും എട്ട് പന്തില്‍ 22 റണ്‍സെടുത്ത് പുറത്തായി
Publish Date: Thu, 12 Feb 2026 (19:36 IST)
Updated Date: Thu, 12 Feb 2026 (19:39 IST)
നമീബിയയ്‌ക്കെതിരായ ലോകകപ്പ് ടി20 മത്സരത്തില്‍ ഇന്ത്യ ആറ് ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 86 റണ്‍സ്. ടോസ് നഷ്ടപ്പെട്ടു ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കു മികച്ച തുടക്കമാണ് ലഭിച്ചത്.
മലയാളി താരം സഞ്ജു സാംസണ്‍ ഓപ്പണറായി ഇറങ്ങിയെങ്കിലും എട്ട് പന്തില്‍ 22 റണ്‍സെടുത്ത് പുറത്തായി. ഒരു ഫോറും മൂന്ന് സിക്‌സും സഹിതമാണ് സഞ്ജുവിന്റെ ഇന്നിങ്‌സ്. അഭിഷേക് ശര്‍മയ്ക്കു പകരമാണ് സഞ്ജു പ്ലേയിങ് ഇലവനില്‍ എത്തിയത്.
ഇഷാന്‍ കിഷന്‍ അര്‍ധ സെഞ്ചുറി നേടി. 20 പന്തില്‍ അഞ്ച് ഫോറും നാല് സിക്‌സും സഹിതം 50 റണ്‍സുമായി പുറത്താകാതെ നില്‍ക്കുന്നു.
ആദ്യമായാണ് ലോകകപ്പ് പ്ലേയിങ് ഇലവനില്‍ സഞ്ജുവിനു അവസരം ലഭിക്കുന്നത്. 2024 ട്വന്റി 20 ലോകകപ്പ് ടീമിലും സഞ്ജു ഉണ്ടായിരുന്നു. എന്നാല്‍ ഒരു കളി പോലും പ്ലേയിങ് ഇലവനില്‍ ഉണ്ടായിരുന്നില്ല. അഭിഷേക് ശര്‍മ ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്നു ആശുപത്രിയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് താരത്തെ ഡിസ്ചാര്‍ജ് ചെയ്തത്.