Sanju Samson: ഇറങ്ങിയത് രണ്ടും കൽപ്പിച്ച്, തുടക്കം മുതൽ ആക്രമിച്ചു കളിക്കൽ; സഞ്ജു സെറ്റാണ്
നേരിട്ട രണ്ടാം പന്തിൽ തന്നെ സഞ്ജു സിക്‌സ് പറത്തി. തൊട്ടുപിന്നാലെ ഒരു ഫോർ
Publish Date: Thu, 26 Feb 2026 (19:53 IST)
Updated Date: Thu, 26 Feb 2026 (19:57 IST)
Sanju Samson: സിംബാബ്വെയ്‌ക്കെതിരായ സൂപ്പർ എട്ട് പോരാട്ടത്തിൽ ഇന്ത്യക്കു മികച്ച തുടക്കം നൽകി മലയാളി താരം സഞ്ജു സാംസൺ. ഓപ്പണറായി ക്രീസിലെത്തിയ സഞ്ജു തുടക്കംമുതൽ ആക്രമിച്ചു കളിക്കുകയായിരുന്നു. 15 പന്തുകളിൽ രണ്ട് സിക്‌സും ഒരു ഫോറും സഹിതം 24 റൺസ് നേടിയാണ് സഞ്ജു മടങ്ങിയത്.
നേരിട്ട രണ്ടാം പന്തിൽ തന്നെ സഞ്ജു സിക്‌സ് പറത്തി. തൊട്ടുപിന്നാലെ ഒരു ഫോർ. ആക്രമിച്ചു കളിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സഞ്ജു ഇറങ്ങിയത്. സഹഓപ്പണറായ അഭിഷേക് ശർമയ്ക്കു മികച്ച പിന്തുണ നൽകാനും സഞ്ജുവിനു സാധിച്ചു. സഞ്ജുവിന്റെ തുടക്കംമുതൽ ആക്രമിച്ചു കളിക്കുകയെന്ന ശൈലി അഭിഷേകിനു കൂടുതൽ ആത്മവിശ്വാസം നൽകുകയും ചെയ്തു.
റിങ്കു സിങ്ങിനു പകരക്കാരനായാണ് സഞ്ജു പ്ലേയിങ് ഇലവനിൽ എത്തിയത്. ഇഷാൻ കിഷനു പകരം ഓപ്പണറായി സഞ്ജുവിനെ ഇറക്കുകയും ചെയ്തു. ഇഷാൻ വൺഡൗണിലേക്ക് ഇറങ്ങി.