മുംബൈ: ഫിറ്റ്നസ് പരിശോധിയ്ക്കുന്നതിനായി ബിസിസിഐ ഏർപ്പെടുത്തിയ രണ്ടുകിലോമീറ്റർ ഓട്ടം പരാജയപ്പെട്ട് സഞ്ജു സാംസൺ. ബെംഗളുരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ നടത്തിയ ഫിറ്റ്നസ് ടെസ്റ്റിലാണ് സഞ്ജു ഉൾപ്പടെ ആറു യുവതാരങ്ങൾ പരാജയപ്പെട്ടത്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരകളിലേയ്കുള്ള ടീമിൽ ഇടംപിടിയ്ക്കണം എങ്കിൽ ഈ കടമ്പ കടന്നേ മതിയാകു. പുതുതായി ഉൾപ്പെടുത്തിയ താരങ്ങൾ ആയതിനാൽ ടെസ്റ്റ് പാസാകുന്നതിനായി ഒരവസരരം കൂടി സഞ്ജു ഉൾപ്പടെയുള്ള തരങ്ങൾക്ക് ലഭിയ്ക്കും. രണ്ടാമത്തെ അവസരത്തിൽ വിജയിച്ചാൽ മാത്രമേ ഇംഗ്ലണ്ടിനെതിരായ ഏകദിന ടി20 ടീമുകളിൽ ഇടം നെടാനാകു.
അല്ലാത്തപക്ഷം അവസരാം നഷ്ടമാകും. ഈ വർഷത്തെ ടി20 ലോകകപ്പ് ടിമിനെ കൂടി മുന്നിൽകണ്ടാണ് ബിസിസിഐയുടെ പരിശോധന എന്നതിനാൽ ടെസ്റ്റിൽ പരാജയപ്പെടുന്നത് താരങ്ങൾക്ക് വലിയ തിരിച്ചടിയാകും. ഇഷാന്‍ കിഷന്‍, നിതീഷ്റാണ, രാഹുല്‍ തെവാത്തിയ, സിദ്ധാര്ഥ്കൗള്, ജയദേവ്ഉനദ്കട്ട് എന്നിവരാണ് രണ്ടു കിലോമീറ്റർ ഓട്ടത്തിൽ പരാജയപ്പെട്ട മറ്റു താരങ്ങൾ. 2018ല്‍ സഞ്ജു സാംസണ്‍, മുഹമ്മദ്ഷമി, അംബാട്ടി റായിഡു എന്നിവര്‍ സമാനമായി ടെസ്റ്റിൽ പരാജയപ്പെട്ടിരുന്നു. പിന്നാലെ ഇംഗ്ലണ്ട്പര്യടനത്തിലെ നിശ്ചിത ഓവർ ടീമുകളിൽനിന്നും ഇവര്‍ പുറത്താവുകയും ചെയ്തു. ബാറ്റ്സ്‌മാന്‍, വിക്കറ്റ്കീപ്പര്‍, സ്പിന്നര്‍ എന്നിവര്‍ എട്ടുമിനിറ്റ് 30 സെക്കൻഡുകൾകൊണ്ടും, ഫാസ്റ്റ്ബൗളർമാർഎട്ടുമിനിറ്റ്15 സെക്കന്‍ൻഡുകൾകൊണ്ടും രണ്ട് കിലോമീറ്റർ പൂർത്തിയാക്കണം എന്നാണ് ചട്ടം .