'സഞ്ജുവിനു ഇത് ലാസ്റ്റ് ചാന്‍സ്'; മുന്നറിയിപ്പ് നല്‍കി മുന്‍ ഇന്ത്യന്‍ സെലക്ടര്‍

അഞ്ചാം നമ്പറില്‍ 20.62 ശരാശരിയില്‍ വെറും 62 റണ്‍സ് മാത്രമാണ് സഞ്ജു സ്‌കോര്‍ ചെയ്തിരിക്കുന്നത്

രേണുക വേണു
വെള്ളി, 12 സെപ്‌റ്റംബര്‍ 2025 (08:46 IST)
ഏഷ്യ കപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരത്തിലെ പ്ലേയിങ് ഇലവനില്‍ ഇടംപിടിച്ച സഞ്ജു സാംസണിനു മുന്നറിയിപ്പുമായി ഇന്ത്യയുടെ മുന്‍ നായകനും മുന്‍ സെലക്ടറുമായിരുന്ന കൃഷ്ണമാചാരി ശ്രീകാന്ത്. ബാറ്റിങ് പൊസിഷനില്‍ സഞ്ജുവിനെ അഞ്ചാം സ്ഥാനത്തേയ്ക്കു ഇറക്കിയത് ശ്രേയസ് അയ്യര്‍ക്കു ടീമിലേക്കു വഴിയൊരുക്കുന്നതിനു വേണ്ടിയാണെന്ന് ശ്രീകാന്ത് പറഞ്ഞു. 
 
' സഞ്ജുവിനെ അഞ്ചാം സ്ഥാനത്ത് ബാറ്റിങ്ങിനു ഇറക്കുന്നതിലൂടെ അവര്‍ ഉദ്ദേശിക്കുന്നത് ശ്രേയസ് അയ്യരെ തിരിച്ചുകൊണ്ടുവരാനാണ്. അഞ്ചാം നമ്പറില്‍ സഞ്ജു അധികം ബാറ്റ് ചെയ്തിട്ടില്ല. അദ്ദേഹം ആ പൊസിഷനില്‍ ബാറ്റ് ചെയ്യേണ്ട ആവശ്യവുമില്ല. അഞ്ചാമനായി ബാറ്റ് ചെയ്യുന്നത് സഞ്ജുവിന്റെ ആത്മവിശ്വാസം തകര്‍ക്കും. അദ്ദേഹത്തിന്റെ കാര്യത്തില്‍ എനിക്ക് വലിയ സന്തോഷമൊന്നും തോന്നുന്നില്ല. ഇത് അദ്ദേഹത്തിന്റെ ലാസ്റ്റ് ചാന്‍സ് ആയിരിക്കുമെന്ന മുന്നറിയിപ്പാണ് എനിക്ക് സഞ്ജുവിനു നല്‍കാനുള്ളത്. അഞ്ചാം നമ്പറില്‍ റണ്‍സ് കണ്ടെത്താന്‍ അടുത്ത മൂന്ന് ഇന്നിങ്‌സുകളില്‍ സഞ്ജു പരാജയപ്പെട്ടാല്‍ ഉറപ്പായും ശ്രേയസ് അയ്യര്‍ പകരക്കാരനായി ടീമിലെത്തും,' ശ്രീകാന്ത് പറഞ്ഞു. 
 
സഞ്ജുവിനു ഫിനിഷര്‍ റോളില്‍ തിളങ്ങാന്‍ സാധിക്കുമോ എന്ന ആശങ്കയും അദ്ദേഹം രേഖപ്പെടുത്തി. ഹാര്‍ദിക് പാണ്ഡ്യയും ശിവം ദുബെയും ഫിനിഷര്‍ റോളിനായി ടീമിലുണ്ട്. സഞ്ജുവിനെ മധ്യനിരയിലേക്ക് ഇന്ത്യ കളിപ്പിക്കുന്നത്. ഏഷ്യ കപ്പില്‍ ജിതേഷിനു പകരമായി സഞ്ജുവിനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തി. ഏഷ്യ കപ്പില്‍ അത് കുഴപ്പമില്ല. ട്വന്റി 20 ലോകകപ്പിലും അത് ചെയ്യാന്‍ കഴിയുമോ എന്നും ശ്രീകാന്ത് ചോദിച്ചു. 
 
അഞ്ചാം നമ്പറില്‍ 20.62 ശരാശരിയില്‍ വെറും 62 റണ്‍സ് മാത്രമാണ് സഞ്ജു സ്‌കോര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ ഓപ്പണറായി ഇറങ്ങി മൂന്ന് സെഞ്ചുറികള്‍ അടക്കം 522 റണ്‍സ് താരത്തിന്റെ പേരിലുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നായകനായി 3 ഫോർമാറ്റിലും ആദ്യ കളിയിൽ തോറ്റു, കോലിയ്ക്ക് മാത്രമുണ്ടായിരുന്ന ചീത്തപ്പേര് സ്വന്തമാക്കി ഗിൽ

എന്റെ വിക്കറ്റ് പോയതിന് ശേഷമാണ് ടീം തകര്‍ന്നത്, ജയിപ്പിക്കേണ്ടത് എന്റെ ജോലിയായിരുന്നു, ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് സ്മൃതി മന്ദാന

അർജൻ്റീനയെ തകർത്തു, ഫിഫ അണ്ടർ 20 ലോകകപ്പിൽ മുത്തമിട്ട് മൊറോക്കോ

Virat Kohli: ചെറിയ വിശ്രമം എടുത്തെന്നെ ഉള്ളു, മുൻപത്തേക്കാൾ ഫിറ്റെന്ന് കോലി, പിന്നാലെ ഡക്കിന് പുറത്ത്

Women's ODI worldcup : ഗ്രൂപ്പ് ഘട്ടത്തിൽ 2 തോൽവി, ഓസീസ് ഇന്ത്യയുടെ സെമി സാധ്യതകൾ അടച്ചോ?, ഇന്ത്യയുടെ സാധ്യതകൾ എന്തെല്ലാം

എല്ലാം കാണുക

ഏറ്റവും പുതിയത്

ക്ലബിന്റെ സമീപനവും മനോഭാവവും ഒന്നും ശരിയല്ല, യുണൈറ്റഡില്‍ നിന്നും ഓഫര്‍ വന്നിരുന്നെന്ന് യുര്‍ഗന്‍ ക്ലോപ്പ്

India vs Australia 2nd ODI: രോഹിത്തും കോലിയും വന്നിട്ടും ഫലമില്ല, ഇന്ത്യയെ തകർത്ത് ഓസീസ്, നിർണായകമായത് യുവതാരങ്ങളുടെ പ്രകടനം

Ishan Kishan: ഇഷാനെ തിരികെ വേണം, ആദ്യ പണികൾ ആരംഭിച്ച് മുംബൈ ഇന്ത്യൻസ്

Pakistan Cricket Team: റിസ്വാനെ പടിക്കു പുറത്ത് നിര്‍ത്തി പാക്കിസ്ഥാന്‍, ബാബറിനെ തിരിച്ചുവിളിച്ചു; ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

കാര്യങ്ങളെ വളച്ചൊടിക്കരുത്, സർഫറാസ് ഖാനെ തഴഞ്ഞത് രാഷ്ട്രീയ പോരായതിൽ പ്രതികരണവുമായി ഇർഫാൻ പത്താൻ

അടുത്ത ലേഖനം
Show comments