Sanju Samson: ട്വന്റി 20 യില്‍ തുടര്‍ച്ചയായി സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യക്കാരന്‍; സൂപ്പര്‍മാന്‍ സഞ്ജു !
27 പന്തുകള്‍ നേരിട്ട് അര്‍ധ സെഞ്ചുറി നേടിയ സഞ്ജു പിന്നീട് അടുത്ത 50 റണ്‍സ് നേടാന്‍ എടുത്തത് വെറും 20 പന്തുകള്‍ മാത്രം
Publish Date: Fri, 08 Nov 2024 (21:46 IST)
Updated Date: Fri, 08 Nov 2024 (21:49 IST)
Sanju Samson: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ട്വന്റി 20യില്‍ മലയാളി താരം സഞ്ജു സാംസണ്‍ സെഞ്ചുറി നേടി. 47 ബോളില്‍ ഏഴ് ഫോറും ഒന്‍പത് സിക്‌സും സഹിതമാണ് സഞ്ജുവിന്റെ സെഞ്ചുറി. തുടക്കം മുതല്‍ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരെ തലങ്ങും വിലങ്ങും ആക്രമിക്കുകയായിരുന്നു ഓപ്പണറായി ഇറങ്ങിയ സഞ്ജു.
27 പന്തുകള്‍ നേരിട്ട് അര്‍ധ സെഞ്ചുറി നേടിയ സഞ്ജു പിന്നീട് അടുത്ത 50 റണ്‍സ് നേടാന്‍ എടുത്തത് വെറും 20 പന്തുകള്‍ മാത്രം.
ട്വന്റി 20 യില്‍ തുടര്‍ച്ചയായി രണ്ട് സെഞ്ചുറികള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് സഞ്ജു സ്വന്തമാക്കി. ബംഗ്ലാദേശിനെതിരെ അഹമ്മദബാദില്‍ സഞ്ജു സെഞ്ചുറി നേടിയിരുന്നു.