Webdunia - Bharat's app for daily news and videos

Install App

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

അഭിറാം മനോഹർ
ചൊവ്വ, 24 സെപ്‌റ്റംബര്‍ 2024 (14:17 IST)
മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണിന് പിന്തുണയുമായി മുന്‍ താരം സ്റ്റുവര്‍ട്ട് ബിന്നി. രോഹിത് ശര്‍മയും വിരാട് കോലിയും വിരമിച്ച സാഹചര്യത്തില്‍ സഞ്ജുവിന് ടി20 ക്രിക്കറ്റില്‍ ഇന്ത്യ കൂടുതല്‍ അവസരങ്ങള്‍ നല്‍കണമെന്നാണ് ബിന്നി ആവശ്യപ്പെടുന്നത്. ടി20 ക്രിക്കറ്റില്‍ കോലിയുടെയും രോഹിത്തിന്റെയും വിടവ് നികത്താന്‍ കഴിയുന്ന യുവതാരങ്ങള്‍ ആരെല്ലാമെന്ന ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
 
കോലിയും രോഹിത്തും വിരമിച്ചു. ടി20 ക്രിക്കറ്റില്‍ സഞ്ജു സാംസണിന് ഇനിയെങ്കിലും അവസരം നല്‍കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ലഭിക്കുന്ന ചെറിയ അവസരങ്ങള്‍ പോലും സഞ്ജു പരമാവധി മുതലെടുക്കുന്നുണ്ട്. മുന്നോട്ട് പോകുമ്പോള്‍ സഞ്ജുവിന് കൂടുതല്‍ അവസരങ്ങള്‍ സ്ഥിരമായി ലഭിക്കുന്ന സാഹചര്യങ്ങള്‍ ഉണ്ടാകണമെന്നാണ് എന്റെ അഭിപ്രായം. ഇന്‍സൈഡ് സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തില്‍ സ്റ്റുവര്‍ട്ട് ബിന്നി പറഞ്ഞു.
 
 സമീപകാലത്ത് മോശം പ്രകടനം കാഴ്ചവെയ്ക്കുന്നതില്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ സഞ്ജു ദുലീപ് ട്രോഫിയില്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഇന്ത്യന്‍ ബിക്കെതിരായ മത്സരത്തില്‍ ആദ്യ ഇന്നിങ്ങ്‌സില്‍ 101 പന്തില്‍ 106 റണ്‍സും രണ്ടാം ഇന്നിങ്ങ്‌സില്‍ 53 പന്തില്‍ 45 റണ്‍സുമായും സഞ്ജു തിളങ്ങിയിരുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ദുലീപ് ട്രോഫിയിലെ പ്രകടനം തുണയായേക്കും, ബംഗ്ലാദേശിനെതിരായ ടി20 ടീമിൽ സഞ്ജുവും!

Romario Shepherd: വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് താരം റൊമാരിയോ ഷെപ്പേര്‍ഡ് മരിച്ചതായി വ്യാജവാര്‍ത്ത

ഇന്ത്യ നേരത്തെ ഡിക്ലയർ ചെയ്തു, രോഹിത് രാഹുലിനെ ചതിച്ചെന്ന് മുൻ പാക് താരം

റിഷഭ് പന്ത് കളിക്കുന്നുണ്ടോ? കാശ് കൊടുത്ത് കളി കാണാമെന്ന് ആദം ഗിൽക്രിസ്റ്റ്

അടുത്ത ലേഖനം
Show comments