ക്യാപ്റ്റന്‍സി തീരുമാനങ്ങള്‍ കിടിലനെന്ന് സംഗക്കാര; എന്റെ ക്യാച്ചിനെ കുറിച്ച് രണ്ട് വാക്ക് എന്ന് സഞ്ജു, ചിരിപ്പിച്ച് വീഡിയോ
ഡല്‍ഹിക്കെതിരായ മത്സരത്തിലെ വിജയ ശേഷം ടീം അംഗങ്ങള്‍ ഡ്രസിങ് റൂമില്‍ ഒത്തുകൂടിയതാണ്
ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ 57 റണ്‍സിന് ജയിച്ച ശേഷം രാജസ്ഥാന്‍ റോയല്‍സിന്റെ ഡ്രസിങ് റൂമില്‍ നടന്ന കാര്യങ്ങളാണ് ഇപ്പോള്‍ ആരാധകരെ ചിരിപ്പിക്കുന്നത്. രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ്‍ ആണ് വീഡിയോയിലെ ശ്രദ്ധാകേന്ദ്രം.
ഡല്‍ഹിക്കെതിരായ മത്സരത്തിലെ വിജയ ശേഷം ടീം അംഗങ്ങള്‍ ഡ്രസിങ് റൂമില്‍ ഒത്തുകൂടിയതാണ്. സഞ്ജുവിന്റെ ക്യാപ്റ്റന്‍സിയെ പുകഴ്ത്തി മുഖ്യ പരിശീലകന്‍ കുമാര്‍ സംഗക്കാര സംസാരിക്കുകയായിരുന്നു. ' സഞ്ജു മികച്ച രീതിയില്‍ ഇന്ന് ടീമിനെ നയിച്ചു. ധൈര്യത്തോടെ പല മികച്ച തീരുമാനങ്ങളും എടുത്തു,' എന്നാണ് സംഗക്കാര സഞ്ജുവിന്റെ മുഖത്ത് നോക്കി പറയുന്നുണ്ടായിരുന്നത്. ആ സമയത്ത് മത്സരത്തില്‍ താനെടുത്ത ഡൈവിങ് ക്യാച്ചിനെ സഞ്ജു ഓര്‍മിപ്പിക്കുന്നുണ്ട്. അപ്പോള്‍ തന്നെ 'സോറി, ഞാന്‍ ആ ക്യാച്ച് മറന്നു. അതൊരു ഗംഭീര ക്യാച്ചായിരുന്നു' എന്നാണ് സംഗക്കാര പറയുന്നത്.
പൃഥ്വി ഷായെ പുറത്താക്കാനാണ് സഞ്ജു ഫുള്‍ ഡൈവിങ് നടത്തിയത്. ഇടത് വശത്തേക്കുള്ള സഞ്ജുവിന്റെ ഡൈവിങ്ങും ക്യാച്ചും അതിഗംഭീരമായിരുന്നു.