Webdunia - Bharat's app for daily news and videos

Install App

സഞ്ജു സാംസണ്‍ മോശം ഫോമില്‍, ഇന്ത്യന്‍ ടീമില്‍ ഇടം കിട്ടില്ല?

ആദില്‍ എഹ്‌സാന്‍
ബുധന്‍, 16 ഒക്‌ടോബര്‍ 2019 (19:05 IST)
ഡബിള്‍ സെഞ്ച്വറിക്ക് ശേഷം സഞ്ജു സാംസണ് ചുവട് പിഴയ്ക്കുന്നുവോ? താരം ടീം ഇന്ത്യയില്‍ ഇടം‌പിടിക്കില്ലേ? സഞ്ജു ആരാധകരെ ആശങ്കയിലാഴ്ത്തി താരം മോശം ഫോമിലേക്ക് വഴുതിവീണിരിക്കുന്നു. എന്തായാലും ഉടന്‍ ഒരു തിരിച്ചുവരവ് നടത്തിയില്ലെങ്കില്‍ സഞ്ജുവിന് വേണ്ടി മുറവിളി നടത്തിയവര്‍ വീണ്ടും നിശബ്‌ദതയിലേക്ക് ഉള്‍‌വലിയേണ്ടിവരും.
 
വിജയ് ഹസാരെ ട്രോഫിയില്‍ മിന്നുന്ന ഇരട്ട സെഞ്ച്വറി കുറിച്ച സഞ്ജുവിനെ വാഴ്ത്തി അനവധി പ്രമുഖര്‍ രംഗത്തെത്തിയിരുന്നു. സെലക്ടര്‍ എം എസ് കെ പ്രസാദിന്‍റെ നേരിട്ടുള്ള ശ്രദ്ധയിലും ഈ പ്രകടനം എത്തിയിരുന്നു. ഇതോടെ ഇന്ത്യന്‍ ടീമില്‍ സഞ്ജു സ്ഥാനം ഉറപ്പിച്ചതായി ആരാധകര്‍ വിശ്വസിച്ചിരിക്കുമ്പോഴാണ് മോശം പ്രകടനങ്ങളിലൂടെ സഞ്ജു പ്രതീക്ഷകള്‍ തകര്‍ക്കുന്നത്.
 
ഡബിള്‍ സെഞ്ച്വറി അടിച്ചതിന് ശേഷം തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സഞ്ജു സാംസണ്‍ ബാറ്റിംഗില്‍ പരാജയപ്പെട്ടു. വിജയ് ഹസാരെ ട്രോഫിയില്‍ മുംബൈക്കെതിരായ മത്സരത്തില്‍ 15 റണ്‍സ് മാത്രമെടുത്താണ് സഞ്ജു ഔട്ടായതെങ്കില്‍ ആന്ധ്രാപ്രദേശിനെതിരെ പൂജ്യത്തിനാണ് സഞ്ജു പുറത്തായത്. ഈ രീതി തുടരുകയാണെങ്കില്‍ സഞ്ജുവിന് ടീം ഇന്ത്യയുടെ വാതില്‍ തുറക്കുന്നതിനായി ഇനിയും കാത്തിരിക്കേണ്ടിവരും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

SRH vs RR: 300 പോലും അടിക്കാൻ കെൽപ്പുള്ള ഹൈദരാബാദ് ഇന്ന് രാജസ്ഥാനെതിരെ, രാജസ്ഥാൻ പാട് പെടും, ആവേശപ്പോരാട്ടം മൂന്നരയ്ക്ക്

Rajasthan Royals Probable Eleven: പരാഗിന് കീഴിൽ രാജസ്ഥാൻ ഇന്നിറങ്ങുന്നു, സഞ്ജുവിന് ടീമിൽ പുതിയ റോൾ, പ്ലേയിങ്ങ് ഇലവൻ എങ്ങനെ?

Krunal Pandya: 'ആളറിഞ്ഞു കളിക്കെടാ'; ആര്‍സിബി ജേഴ്‌സിയണിഞ്ഞ ആദ്യ കളിയില്‍ തിളങ്ങി ക്രുണാല്‍

Ajinkya Rahane: വെറുതെയല്ല ക്യാപ്റ്റനാക്കിയത്; ഈഡന്‍ ഗാര്‍ഡന്‍സില്‍ തീയായി രഹാനെ

India vs New Zealand, Champions Trophy Final 2025: നന്നായി സൂക്ഷിക്കണം, തോന്നിയ പോലെ അടിച്ചുകളിക്കാന്‍ പറ്റില്ല; ചാംപ്യന്‍സ് ട്രോഫി ഫൈനല്‍ ഏത് പിച്ചിലെന്നോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പുതിയ താരങ്ങളെ വളർത്തിയെടുക്കു, എന്തിനാണ് ഛേത്രിയെ തിരിച്ചുവിളിച്ചത്, വിമർശനവുമായി ബൈച്ചുങ് ബൂട്ടിയ

എന്റര്‍ടൈന്മെന്റ് ബാറ്റര്‍മാര്‍ക്ക് മാത്രം മതിയോ ?, ഇങ്ങനെ തല്ലിചതയ്ക്കാന്‍ ബൗളര്‍മാരെ ഇട്ടുകൊടുക്കണോ? വിമര്‍ശനവുമായി ഷാര്‍ദൂല്‍ ഠാക്കൂര്‍

Ashwani Kumar:പഞ്ചാബ് കിങ്ങ്സിൽ വെറുതെ ഇരുന്ന താരത്തെ 30 ലക്ഷത്തിന് റാഞ്ചി, വിഗ്നേഷിനെ പോലെ മുംബൈ കണ്ടെടുത്ത മറ്റൊരു മാണിക്യം,"അശ്വിനി കുമാർ"

എനിക്ക് ആ ഷോട്ട് സ്വപ്നം കാണാനെ കഴിയു, സൂര്യ ഇഷ്ടം പോലെ തവണ അത് കളിച്ചു കഴിഞ്ഞു, ഞാൻ ഒരിക്കൽ പോലും ട്രൈ ചെയ്യില്ല: റിയാൻ റിക്കിൾട്ടൺ

Jasprit Bumrah: ബുംറയുടെ മടങ്ങിവരവ് ആര്‍സിബിക്കെതിരായ പോരാട്ടത്തില്‍

അടുത്ത ലേഖനം
Show comments