ഋഷഭ് പന്തിന് ഇനിയൊരു മടങ്ങിവരവില്ല?

ആശാ കണ്ണന്‍

ബുധന്‍, 9 ഒക്‌ടോബര്‍ 2019 (15:36 IST)
ഋഷഭ് പന്ത് എന്ന താരത്തില്‍ ഇന്ത്യന്‍ ടീം ആരാധകര്‍ക്ക് വലിയ പ്രതീക്ഷയായിരുന്നു. മഹേന്ദ്രസിംഗ് ധോണിയെന്ന അതികായന്‍റെ അസാന്നിധ്യം നികത്താന്‍ പ്രാപ്തനായ കളിക്കാരനാണ് പന്തെന്നായിരുന്നു ഏവരും വിലയിരുത്തിയത്. എന്നാല്‍ കിട്ടിയ അവസരങ്ങളൊക്കെ പാഴാക്കിയ പന്ത് വിക്കറ്റിന് പിന്നിലും മുന്നിലും പരാജയമായി. ഇതോടെ ടീമിന് പുറത്തേക്കുള്ള വഴി തുറക്കുകയും ചെയ്തു.
 
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് മത്സരത്തില്‍ വൃദ്ധിമാന്‍ സാഹ തുടര്‍ന്നും വിക്കറ്റ് കീപ്പറാകും. ഇനി വരുന്ന ഏകദിന - ട്വന്‍റി20 മത്സരങ്ങളിലും പുതിയ താരങ്ങളെ വിക്കറ്റ് കീപ്പറായി പരീക്ഷിക്കും. സഞ്ജു സാംസണാണ് വലിയ പരിഗണന ലഭിക്കാന്‍ പോകുന്ന താരം.
 
ലഭിക്കുന്ന അവസരങ്ങളെല്ലാം മുതലാക്കുന്ന സഞ്ജു സാംസണ്‍ ടീം ഇന്ത്യയുടെ സ്ഥിരം വിക്കറ്റ് കീപ്പറായി മാറുമെന്ന് പ്രവചിക്കുന്നവര്‍ അധികമാണ്. എന്തായാലും വലിയ പ്രകടനങ്ങളുടെ പിന്‍‌ബലവും ഭാഗ്യത്തിന്‍റെ കളികളുമില്ലെങ്കില്‍ ഋഷഭ് പന്തിന് ഒരു മടങ്ങിവരവ് അസാധ്യമാണെന്ന് വിശ്വസിക്കുന്നവരും ഒരുപാടുണ്ട്. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ധോണിക്കൊപ്പമെത്താൻ കോഹ്ലി നന്നായി വിയർക്കേണ്ടി വരും!