Webdunia - Bharat's app for daily news and videos

Install App

ദക്ഷിണാഫ്രിക്കൻ പര്യടനം: ഏകദിന ടീമിൽ സഞ്ജു തിരിച്ചെത്തി, ടെസ്റ്റിൽ പുജാരയും രഹാനെയും പുറത്ത്

Webdunia
വ്യാഴം, 30 നവം‌ബര്‍ 2023 (19:44 IST)
ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി താരം സഞ്ജു സാംസണെ ഉള്‍പ്പെടുത്തിയതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ എക്‌സ്പ്രസാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. ടി20 ഫോര്‍മാറ്റില്‍ നിന്നും ഏറെക്കാലമായി മാറിനില്‍ക്കുന്ന ഇന്ത്യന്‍ നായകന്‍ രോഹുത് ശര്‍മ ടി20 ടീമില്‍ തിരിച്ചെത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ടീം പ്രഖ്യാപനം സംബന്ധിച്ച ബിസിസിഐയുടെ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയും വന്നിട്ടില്ല.
 
ടി20 പരമ്പരയില്‍ ടീമിലുണ്ടെങ്കിലും ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും രോഹിത് വിട്ടുനില്‍ക്കും. കെ എല്‍ രാഹുലായിരിക്കും പകരം ഇന്ത്യന്‍ ടീമിനെ നയിക്കുക. സഞ്ജുവിന് പുറമെ രജത് പാട്ടീധാറും ഇന്ത്യയുടെ ഏകദിന ടീമില്‍ ഇടം നേടിയിട്ടുണ്ട്. അതേസമയം വിരാട് കോലി ലിമിറ്റഡ് ഓവര്‍ ഫോര്‍മാറ്റിലുള്ള ഇന്ത്യന്‍ ടീമിലില്ല. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ലിമിറ്റഡ് ഓവറില്‍ തന്നെ പരിഗണിക്കരുതെന്ന് നേരത്തെ കോലി ആവശ്യപ്പെട്ടിരുന്നു.
 
മൂന്ന് വീതം ഏകദിനങ്ങളും ടി20 മത്സരങ്ങളുമാകും ഇന്ത്യ ദക്ഷിണാഫ്രിക്കയില്‍ കളിക്കുക. ഇത് കൂടാതെ 2 ടെസ്റ്റ് മത്സരങ്ങളും ടീം കളിക്കും. ടെസ്റ്റ് മത്സരത്തില്‍ കോലി തിരിച്ചെത്തുമെങ്കിലും ടീമിലെ സീനിയര്‍ താരങ്ങളായ ചേതേശ്വര്‍ പുജാര, അജിങ്ക്യ രഹാനെ എന്നിവര്‍ ടീമിലുണ്ടാവില്ല. രഹാനെയ്ക്ക് പകരം ശ്രേയസ് അയ്യരായിരിക്കും ടെസ്റ്റ് ടീമില്‍ കളിക്കുക. ലോകകപ്പ് ടീമിലെ പ്രധാനതാരങ്ങളായ ബുമ്ര,ഷമി,സിറാജ്,ഷാര്‍ദൂല്‍ ഠാക്കൂര്‍,ആര്‍ അശ്വിന്‍ എന്നിവരെല്ലാം തന്നെ ഇന്ത്യന്‍ ടീമില്‍ ഇടം നേടിയിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഗംഭീർ കാത്തിരിക്കണം, സിംബാബ്‌വെ പര്യടനത്തിൽ പരിശീലകനായി ലക്ഷ്മൺ, ടീം പ്രഖ്യാപനം ഉടൻ

ബുമ്രയുടെ മികവ് എന്താണെന്ന് എല്ലാവർക്കുമറിയാം. അദ്ദേഹത്തെ സമർഥമായി ഉപയോഗിക്കുന്നതിലാണ് കാര്യം: രോഹിത് ശർമ

England vs Denmark, Euro Cup 2024: യൂറോ കപ്പില്‍ ഇംഗ്ലണ്ടിനെ സമനിലയില്‍ തളച്ച് ഡെന്മാര്‍ക്ക്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

എല്ലാം കാണുക

ഏറ്റവും പുതിയത്

കോലിക്ക് കുറേ സെഞ്ചുറിയില്ലേ, ഇത്തവണ ഞങ്ങള്‍ ഒരു കപ്പെടുക്കട്ടെ: ഡിവില്ലിയേഴ്‌സ്

ലോകകപ്പ് ഇന്ത്യ നേടിയാൽ സഞ്ജുവിനെ കാത്ത് അപൂർവനേട്ടം, മറ്റൊരു താരം തകർക്കുന്നത് തീർത്തും പ്രയാസം

ആളിക്കത്തൽ തുടക്കത്തിൽ മാത്രം, ലോകകപ്പിൽ പന്തും ഫ്ളോപ്പ് തന്നെ, ഈ സ്ഥാനത്ത് സഞ്ജുവെങ്കിൽ വിമർശകർ വായടക്കില്ലായിരുന്നു

2 തവണ ടി20 ലോകകപ്പിലെ താരം, എന്നാൽ ഇത്തവണ രണ്ടക്കം കടക്കാനായത് 2 തവണ മാത്രം, കോലിയുടേത് അപ്രതീക്ഷിത വീഴ്ച

ഏകദിന ലോകകപ്പ് ഇന്ത്യയ്ക്ക് നഷ്ടമായപ്പോൾ ഞാനും വേദനിച്ചിരുന്നു: ഷൊയ്ബ് അക്തർ

അടുത്ത ലേഖനം
Show comments