Select Your Language

Notifications

webdunia
webdunia
webdunia
webdunia

സഞ്ജുവിനെ റാഞ്ചാൻ നോക്കി സിഎസ്‌കെ വീണ്ടും, മുന്നോട്ട് വെച്ചത് വമ്പൻ ഓഫർ

സഞ്ജുവിനെ റാഞ്ചാൻ നോക്കി സിഎസ്‌കെ വീണ്ടും, മുന്നോട്ട് വെച്ചത് വമ്പൻ ഓഫർ
, തിങ്കള്‍, 27 നവം‌ബര്‍ 2023 (16:22 IST)
ഐപിഎല്‍ 2024 സീസണിന് മുന്നോടിയായി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് അടക്കം രണ്ട് ടീമുകള്‍ രാജസ്ഥാന്‍ റോയല്‍സ് നായകനായ മലയാളി താരം സഞ്ജു സാംസണെ സമീപിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍. മഹേന്ദ്രസിംഗ് ധോനി വിരമിക്കലിന് തയ്യാറെടുക്കുന്ന സാഹചര്യത്തില്‍ വിക്കറ്റ് കീപ്പറായും ഭാവി നായകനായുമാണ് സഞ്ജുവിനെ ചെന്നൈ നോട്ടമിട്ടതെന്ന് ക്രിക്കറ്റ് വൃത്തങ്ങള്‍ പറയുന്നു.
 
അതേസമയം ചെന്നൈയുടെ വമ്പന്‍ ഓഫര്‍ സഞ്ജു നിരസിച്ചതായാണ് റിപ്പോര്‍ട്ട്. രാജസ്ഥാനില്‍ തന്നെ തുടരാനാണ് താരം താത്പര്യപ്പെടുന്നത്. ചെന്നൈയ്ക്ക് പുറമെ പഞ്ചാബ് സൂപ്പര്‍ കിംഗ്‌സാണ് സഞ്ജുവിനെ സമീപിച്ച മറ്റൊരു ഫ്രാഞ്ചൈസി. നായകസ്ഥാനത്തേയ്ക്ക് തന്നെയാണ് പഞ്ചാബും സഞ്ജുവിനെ പരിഗണിച്ചിരുന്നത്. എന്നാല്‍ പഞ്ചാബ് മുന്നോട്ട് വെച്ച ഓഫറും താരം നിരസിക്കുകയായിരുന്നു. കഴിഞ്ഞ 9 വര്‍ഷങ്ങളായി രാജസ്ഥാന്‍ റോയല്‍സിന്റെ ഭാഗമാണ് സഞ്ജു. 2021ല്‍ ഫ്രാഞ്ചൈസിയില്‍ നായകസ്ഥാനം ഏറ്റെടുത്ത സഞ്ജു 2022ല്‍ ടീമിനെ ഫൈനല്‍ വരെ എത്തിച്ചിരുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആർച്ചർ മുതൽ ഹേസൽവുഡ് വരെ, ഐപിഎൽ താരലേലത്തിന് മുൻപ് ടീമുകൾ ഒഴിവാക്കിയ വിദേശതാരങ്ങൾ ഇവർ