Select Your Language

Notifications

webdunia
webdunia
webdunia
webdunia

വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; ശിഖര്‍ ധവാന്‍ ക്യാപ്റ്റന്‍, സഞ്ജുവും ടീമില്‍

Sanju Samson included in Indian Team
, ബുധന്‍, 6 ജൂലൈ 2022 (16:15 IST)
വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ജൂലൈ 22, 24, 27 തിയതികളിലായി മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയാണ് നടക്കുന്നത്. അതിനുശേഷം അഞ്ച് മത്സരങ്ങളുടെ ട്വന്റി 20 പരമ്പരയും നടക്കും. ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ മാത്രമാണ് ബിസിസിഐ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 
 
ഏകദിന ടീമിനെ ശിഖര്‍ ധവാന്‍ നയിക്കും. മലയാളി താരം സഞ്ജു സാംസണ്‍ ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്. രവീന്ദ്ര ജഡേജയാണ് വൈസ് ക്യാപ്റ്റന്‍. 
 
ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം: ശിഖര്‍ ധവാന്‍ (നായകന്‍), ഋതുരാജ് ഗെയ്ക്വാദ്, ശുഭ്മാന്‍ ഗില്‍, ദീപക് ഹൂഡ, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍, രവീന്ദ്ര ജഡേജ, ശര്‍ദുല്‍ താക്കൂര്‍, യുസ്വേന്ദ്ര ചഹല്‍, അക്ഷര്‍ പട്ടേല്‍, ആവേശ് ഖാന്‍, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ് 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒടുവിൽ അതും കാണേണ്ടി വന്നു, ടെസ്റ്റിലെ ടോപ്പ് 10ൽ നിന്നും കോലി പുറത്ത്, നേട്ടമുണ്ടാക്കി ബെയർസ്റ്റോയും പന്തും