Select Your Language

Notifications

webdunia
webdunia
webdunia
webdunia

Sanju Samson: ലോകകപ്പില്‍ സഞ്ജുവിനു വഴിതുറക്കുന്നു; വയറുവേദനയെ തുടര്‍ന്ന് അഭിഷേക് പരിശീലനത്തിനു എത്തിയില്ല !

ഫെബ്രുവരി 12 നു (നാളെ) ഡല്‍ഹി അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ വെച്ചാണ് ഇന്ത്യ-നമീബിയ മത്സരം

Sanju Samson Will not play World Cup, Sanju Samson, T20 World Cup, Sanju Samson vs Ishan Kishan

രേണുക വേണു

, ബുധന്‍, 11 ഫെബ്രുവരി 2026 (09:54 IST)
Sanju Samson: ട്വന്റി 20 ലോകകപ്പില്‍ നമീബിയയ്‌ക്കെതിരായ ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ മലയാളി താരം സഞ്ജു സാംസണ്‍ കളിച്ചേക്കും. പ്രധാന ഓപ്പണര്‍ അഭിഷേക് ശര്‍മയ്ക്കു ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ പകരക്കാരനായി സഞ്ജു ഇറങ്ങാനാണ് സാധ്യത. 
 
ഫെബ്രുവരി 12 നു (നാളെ) ഡല്‍ഹി അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ വെച്ചാണ് ഇന്ത്യ-നമീബിയ മത്സരം. വയറുവേദനയെ തുടര്‍ന്ന് അഭിഷേക് ശര്‍മ ഇന്നലെ പരിശീലനം നടത്തിയിട്ടില്ല. താരത്തിനു ഉദരസംബന്ധമായ ചില ബുദ്ധിമുട്ടുകള്‍ ഉണ്ടെന്ന് ടീം മാനേജ്‌മെന്റും സ്ഥിരീകരിച്ചു. വിശ്രമത്തില്‍ കഴിയുന്ന താരം ആരോഗ്യവാനായി തിരിച്ചെത്തിയാല്‍ മാത്രം നമീബിയയ്‌ക്കെതിരെ കളിക്കും. 
 
' അഭിഷേകിനു ഉദരസംബന്ധമായ ചില ആരോഗ്യപ്രശ്‌നങ്ങളുണ്ട്. ഇപ്പോള്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് അദ്ദേഹം. നമീബിയയ്‌ക്കെതിരായ മത്സരത്തില്‍ അദ്ദേഹത്തിനു ഇറങ്ങാന്‍ കഴിയുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു,' ഇന്ത്യയുടെ സഹപരിശീലകന്‍ റയാന്‍ ടെന്‍ ദോഷേറ്റ് പറഞ്ഞു. 
 
ഗ്രൂപ്പ് ഘട്ടത്തില്‍ യുഎസ്എയ്‌ക്കെതിരായ ആദ്യ മത്സരത്തില്‍ ഇന്ത്യക്കായി അഭിഷേക് കളിച്ചിരുന്നു. ഓപ്പണറായി ഇറങ്ങിയ അഭിഷേക് പൂജ്യത്തിനു പുറത്തായി. പിന്നീട് കടുത്ത പനിയും വയറുവേദനയും മൂലം അഭിഷേക് ഫീല്‍ഡിങ്ങിനു ഇറങ്ങിയില്ല. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നമീബിയക്കെതിരെ ഇന്ത്യൻ ടീമിൽ മാറ്റമുണ്ടാകും, ബുമ്ര തിരിച്ചെത്തും, പ്ലെയിംഗ് ഇലവനെ പ്രവചിച്ച് ബംഗാർ