ഇന്ത്യയുടെ ഏകദിന ലോകകപ്പ് പദ്ധതികളില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഇല്ലെന്ന് ബിസിസിഐ വൃത്തങ്ങള്‍. ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീം ഏകദിന ലോകകപ്പ് കൂടി ലക്ഷ്യമിട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതില്‍ സഞ്ജുവിനെ ഉള്‍ക്കൊള്ളിക്കാന്‍ സെലക്ടര്‍മാര്‍ തയ്യാറായിട്ടില്ല. സഞ്ജു ഇനിയും കാത്തിരിക്കേണ്ടി വരുമെന്നാണ് ബിസിസിഐയുമായി അടുത്ത വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
കെ.എല്‍.രാഹുല്‍, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍ എന്നിവര്‍ക്കാണ് ഏകദിന ലോകകപ്പില്‍ മധ്യനിരയിലേക്ക് കൂടുതല്‍ പരിഗണന നല്‍കുന്നത്. ഇക്കാരണത്താലാണ് സഞ്ജുവിന് അവസരം ലഭിക്കാത്തത്. ട്വന്റി 20 യില്‍ മികച്ച രീതിയില്‍ ബാറ്റ് ചെയ്യുന്ന സൂര്യകുമാര്‍ അതേ ഫോം ഏകദിനത്തിലും ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് സെലക്ടര്‍മാര്‍. മധ്യനിരയില്‍ നന്നായി കളിക്കുന്നത് കെ.എല്‍.രാഹുലിനും സ്പിന്നിനെ നന്നായി കളിക്കാനുള്ള കഴിവ് ശ്രേയസ് അയ്യര്‍ക്കും മേല്‍ക്കൈ നല്‍കുന്നു.
അതേസമയം, 2022 ല്‍ പത്ത് ഏകദിനങ്ങളില്‍ നിന്ന് 71 ശരാശരിയോടെ 284 റണ്‍സ് നേടാന്‍ സഞ്ജുവിന് സാധിച്ചിട്ടുണ്ട്. നൂറില്‍ കൂടുതലാണ് സ്‌ട്രൈക് റേറ്റ്.