Webdunia - Bharat's app for daily news and videos

Install App

Sanju Samson: ചീത്ത വിളികള്‍ ഏറ്റു ! സഞ്ജു ടീമിലേക്ക്; വിന്‍ഡീസിനെതിരായ രണ്ടാം ഏകദിനം ഇന്ന്

Webdunia
ശനി, 29 ജൂലൈ 2023 (10:20 IST)
Sanju Samson: ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ഇന്ന്. ഇന്ത്യന്‍ സമയം രാത്രി ഏഴ് മുതലാണ് മത്സരം. ഡിഡി സ്പോര്‍ട്സിലും ജിയോ സിനിമ, ഫാന്‍കോഡ് എന്നിവയിലും മത്സരം തത്സമയം കാണാം. ആദ്യ ഏകദിനം ജയിച്ച ഇന്ത്യ പരമ്പരയില്‍ 1-0 ത്തിന് ലീഡ് ചെയ്യുകയാണ്. 
 
ഒന്നാം ഏകദിനത്തില്‍ പ്ലേയിങ് ഇലവനില്‍ ഇടം ലഭിക്കാതിരുന്ന മലയാളി താരം സഞ്ജു സാംസണ്‍ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് വേണ്ടി കളിച്ചേക്കും. കഴിഞ്ഞ കളിയില്‍ സഞ്ജുവിനെ ബെഞ്ചില്‍ ഇരുത്തിയതിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. മുന്‍ ഇന്ത്യന്‍ താരങ്ങള്‍ അടക്കം ടീം സെലക്ഷനെതിരെ രംഗത്തെത്തി. ഈ സാഹചര്യത്തിലാണ് സഞ്ജുവിന് അവസരം നല്‍കാന്‍ ഇന്ത്യ തീരുമാനിച്ചിരിക്കുന്നത്. 
 
വെസ്റ്റ് ഇന്‍ഡീസ് പരമ്പരയില്‍ റൊട്ടേഷന്‍ പോളിസി നടപ്പിലാക്കാനാണ് ടീം ഇന്ത്യ ലക്ഷ്യമിടുന്നത്. അങ്ങനെ വന്നാല്‍ സൂര്യകുമാര്‍ യാദവിന് പകരമായിരിക്കും സഞ്ജു ടീമില്‍ ഇടം നേടുക. 
 
സാധ്യത ഇലവന്‍: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മുകേഷ് കുമാര്‍, ജയ്ദേവ് ഉനദ്കട്ട്, ഉമ്രാന്‍ മാലിക്ക് 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനെതിരെ കളിച്ചത് പിതാവ് മരിച്ചതറിയാതെ, വിജയത്തിലും നോവായിൽ ദുനിത് വെല്ലാലെഗെ

Smriti Mandana: ഏകദിനത്തിൽ മാത്രം 12 സെഞ്ചുറി, മെഗ് ലാനിങ്ങുമായുള്ള അകലം കുറച്ച് സ്മൃതി മന്ദാന

Zaheer Khan: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മെന്റര്‍ സ്ഥാനം സഹീര്‍ ഖാന്‍ ഒഴിഞ്ഞു

ലെവൻഡോവ്സ്കിയ്ക്ക് പകരക്കാരനെ വേണം, ഹാലൻഡിനെ ടീമിലെത്തിക്കാൻ ബാഴ്സലോണ

ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ കണ്ണുവെച്ച് കഴിഞ്ഞു, വിക്കറ്റ് നേടുന്നതിലും റണ്‍സ് എടുക്കുന്നതിലും അഖില്‍ സ്‌കറിയ മിടുക്കന്‍, കെസിഎല്ലില്‍ ടൂര്‍ണമെന്റിന്റെ താരം

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രത്യേക പരിഗണനയില്ല, കോലിയും രോഹിത്തും ആഭ്യന്തര ക്രിക്കറ്റ് കളിക്കണം, നിലപാട് വ്യക്തമാക്കി ബിസിസിഐ

എന്തിനാണ് ഇത്ര തിടുക്കം, രോഹിത്തിനെ മാറ്റി ഗില്ലിനെ നായകനാക്കിയതിനെ ചോദ്യം ചെയ്ത് ഹർഭജൻ

സഞ്ജുവിനെ ഒഴിവാക്കാൻ എന്നും ഓരോ കാരണമുണ്ട്,സെലക്ഷൻ തീരുമാനത്തെ ചോദ്യം ചെയ്ത് ക്രിസ് ശ്രീകാന്ത്

റെക്കോർഡുകൾ തകർക്കപ്പെടാനുള്ളതാണ്, ചരിത്രം ആവർത്തിക്കണമെന്നില്ല, ഇന്ത്യ- പാക് മത്സരത്തിന് മുൻപെ താക്കീതുമായി പാക് ക്യാപ്റ്റൻ

വിവാദങ്ങൾക്ക് തിരികൊളുത്തുമോ?, ഏഷ്യാകപ്പ് ഫൈനലിന് പിന്നാലെ ഇന്ന് ഇന്ത്യ- പാക് പോരാട്ടം

അടുത്ത ലേഖനം
Show comments