Select Your Language

Notifications

webdunia
webdunia
webdunia
webdunia

അയാള്‍ സമ്മര്‍ദ്ദങ്ങളെ അതിജീവിക്കും; ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിലേക്ക് സഞ്ജുവിന് നറുക്ക് വീണേക്കും ! ആരാധകര്‍ ആവേശത്തില്‍

അയാള്‍ സമ്മര്‍ദ്ദങ്ങളെ അതിജീവിക്കും; ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിലേക്ക് സഞ്ജുവിന് നറുക്ക് വീണേക്കും ! ആരാധകര്‍ ആവേശത്തില്‍
, തിങ്കള്‍, 6 മാര്‍ച്ച് 2023 (15:23 IST)
ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിലേക്ക് ഇന്ത്യ കയറുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലെ നാലാം ടെസ്റ്റില്‍ കൂടി ജയിച്ചാല്‍ ഇന്ത്യക്ക് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ ഉറപ്പിക്കാം. ഓസ്‌ട്രേലിയ നേരത്തെ തന്നെ ഫൈനല്‍ ഉറപ്പിച്ചു കഴിഞ്ഞു. 
 
ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ പ്രവേശിച്ചാല്‍ ഇന്ത്യയെ അലട്ടുന്ന ഏറ്റവും വലിയ തലവേദന വിക്കറ്റ് കീപ്പര്‍ ഓപ്ഷനാണ്. പരുക്കില്‍ നിന്ന് മുക്തനായി റിഷഭ് പന്തിന് ടീമിലേക്ക് തിരിച്ചെത്താന്‍ സാധ്യതയില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ടെസ്റ്റില്‍ മികച്ച രീതിയില്‍ ബാറ്റ് ചെയ്യുന്ന താരമാണ് പന്ത്. വിദേശ സാഹചര്യങ്ങളില്‍ ബാറ്റ് ചെയ്യാനുള്ള പന്തിന്റെ കഴിവ് പലപ്പോഴും ഇന്ത്യക്ക് രക്ഷയായിട്ടുണ്ട്. എന്നാല്‍ ഇത്തവണ പന്ത് ഇല്ലാതെ വന്നാല്‍ ആരായിരിക്കും പകരക്കാരനായി എത്തുക എന്നാണ് ആരാധകര്‍ ആലോചിക്കുന്നത്. 
 
ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയില്‍ ടീമില്‍ സ്ഥാനം കണ്ടെത്തിയ ശ്രികര്‍ ഭരതിന് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ സ്ഥാനം ലഭിക്കാന്‍ സാധ്യത കുറവാണ്. ഓസ്‌ട്രേലിയയ്‌ക്കെതിരെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ ഭരതിന് സാധിച്ചിട്ടില്ല. ബംഗ്ലാദേശിനെതിരായ ഇരട്ട സെഞ്ചുറിക്ക് ശേഷം ഫോം കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന ഇഷാന്‍ കിഷനാണ് മറ്റൊരു താരം. വളരെ മോശം ഫോമിലുള്ള ഇഷാനെ ബാക്കപ്പ് വിക്കറ്റ് കീപ്പറായി പരിഗണിച്ചേക്കും. 
 
പ്രധാന വിക്കറ്റ് കീപ്പറായി സഞ്ജു സാംസണെ പരിഗണിക്കാനാണ് കൂടുതല്‍ സാധ്യത. റിഷഭ് പന്തിനെ പോലെ ആക്രമണ ശൈലിയില്‍ ബാറ്റ് ചെയ്യാന്‍ സഞ്ജുവിന് കഴിവുണ്ടെന്നും ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ അത് ഇന്ത്യക്ക് ഗുണം ചെയ്യുമെന്നുമാണ് സെലക്ടര്‍മാരുടെ വിലയിരുത്തല്‍. സ്പിന്നിനെയും പേസിനെയും ഒരുപോലെ കളിക്കാനും സഞ്ജുവിന് കഴിവുണ്ട്. ഈ ഘടകങ്ങളെല്ലാം സഞ്ജുവിന് ഗുണം ചെയ്‌തേക്കും. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഔട്ടിന് മാത്രമല്ല, വൈഡിനും നോബോളിനും ഡിആർഎസ്: വനിതാ ലീഗിലെ പരിഷ്കാരം ഐപിഎല്ലിലും