Webdunia - Bharat's app for daily news and videos

Install App

Sanju Samson: രാജസ്ഥാനിൽ തുടർന്നാൽ സഞ്ജുവിന് മുട്ടൻ പണി, നായകസ്ഥാനം തെറിച്ചേക്കും

രാജസ്ഥാന്‍ ടീമിനുള്ളില്‍ തന്നെ 3 ചേരികളുണ്ടെന്ന റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു. ഇപ്പോഴിതാ സഞ്ജു സാംസണിന്റെ രാജസ്ഥാനിലെ ഭാവിയെ പറ്റിയുള്ള റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്.

അഭിറാം മനോഹർ
ബുധന്‍, 3 സെപ്‌റ്റംബര്‍ 2025 (14:33 IST)
കഴിഞ്ഞ കുറച്ച് മാസങ്ങളായി അപ്രതീക്ഷിതമായ പല കാര്യങ്ങളുമാണ് രാജസ്ഥാന്‍ റോയല്‍സിനെ പറ്റി ഉയര്‍ന്നു കേള്‍ക്കുന്നത്. ടീം മാനേജ്‌മെന്റുമായുള്ള അസ്വാരസ്യങ്ങളെ തുടര്‍ന്ന് രാജസ്ഥാന്‍ നായകനായ സഞ്ജു സാംസണ്‍ ടീം വിടാന്‍ താത്പര്യം പ്രകടിപ്പിച്ചതും പരിശീലകസ്ഥാനത്ത് നിന്നും രാഹുല്‍ ദ്രാവിഡ് പടിയിറങ്ങിയതുമാണ് അവയില്‍ പ്രധാനം. ഇതിനിടയില്‍ രാജസ്ഥാന്‍ ടീമിനുള്ളില്‍ തന്നെ 3 ചേരികളുണ്ടെന്ന റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു. ഇപ്പോഴിതാ സഞ്ജു സാംസണിന്റെ രാജസ്ഥാനിലെ ഭാവിയെ പറ്റിയുള്ള റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്.
 
ഐപിഎല്‍ 2026ല്‍ സഞ്ജു രാജസ്ഥാനില്‍ തുടരുകയാണെങ്കിലും സഞ്ജുവാകില്ല സീസണില്‍ രാജസ്ഥാന്‍ നായകനാവുക എന്ന സൂചനകളാണ് ലഭിക്കുന്നത്. നിലവില്‍ രാജസ്ഥാന്‍ വിടാന്‍ താത്പര്യം പ്രകടിപ്പിച്ച സഞ്ജുവിനായി ചെന്നൈ, കൊല്‍ക്കത്ത ടീമുകളാണ് താത്പര്യം അറിയിച്ചത്. സഞ്ജുവിന് മറ്റൊരു ടീമും സ്വന്തമാക്കാതെ രാജസ്ഥാനില്‍ തുടരേണ്ടതായി വന്നാല്‍ 2026 സീസണില്‍ സഞ്ജുവിന് രാജസ്ഥാന്‍ നായകസ്ഥാനം നഷ്ടമാകും.
 
നിലവില്‍ റിയാന്‍ പരാഗിനെ നായകനാക്കണമെന്നും അല്ല യശ്വസി ജയ്‌സ്വാളാണ് നായകസ്ഥാനം അര്‍ഹിക്കുന്നതെന്നും രാജസ്ഥാന്‍ റോയല്‍സിനകത്ത് ചര്‍ച്ചയുണ്ട്. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ തന്റെ ഓപ്പണിംഗ് സ്ഥാനം നഷ്ടമായതും മെഗാതാരലേലത്തിന് മുന്‍പായി ജോസ് ബട്ട്ലറെ ടീം കൈവിട്ടതുമാണ് രാജസ്ഥാന്‍ മാനേജ്‌മെന്റും സഞ്ജു സാംസണും തമ്മില്‍ ഭിന്നത രൂക്ഷമാക്കിയതെന്നാണ് വിവരം. സഞ്ജുവിനെ സ്വന്തമാക്കാന്‍ ചെന്നൈ സൂപ്പര്‍ കിങ്ങ്‌സ് ശ്രമിക്കുന്നുണ്ടെങ്കിലും പല താരങ്ങളെയും കൈമാറ്റം ചെയ്യണമെന്ന വ്യവസ്ഥ ചെന്നൈ സമ്മതിച്ചിട്ടില്ല. അതിനിടെ ഡല്‍ഹി ക്യാപ്പിറ്റല്‍സും മലയാളി താരത്തില്‍ താത്പര്യം അറിയിച്ച് കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനെതിരെ കളിച്ചത് പിതാവ് മരിച്ചതറിയാതെ, വിജയത്തിലും നോവായിൽ ദുനിത് വെല്ലാലെഗെ

Smriti Mandana: ഏകദിനത്തിൽ മാത്രം 12 സെഞ്ചുറി, മെഗ് ലാനിങ്ങുമായുള്ള അകലം കുറച്ച് സ്മൃതി മന്ദാന

Zaheer Khan: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മെന്റര്‍ സ്ഥാനം സഹീര്‍ ഖാന്‍ ഒഴിഞ്ഞു

ലെവൻഡോവ്സ്കിയ്ക്ക് പകരക്കാരനെ വേണം, ഹാലൻഡിനെ ടീമിലെത്തിക്കാൻ ബാഴ്സലോണ

ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ കണ്ണുവെച്ച് കഴിഞ്ഞു, വിക്കറ്റ് നേടുന്നതിലും റണ്‍സ് എടുക്കുന്നതിലും അഖില്‍ സ്‌കറിയ മിടുക്കന്‍, കെസിഎല്ലില്‍ ടൂര്‍ണമെന്റിന്റെ താരം

എല്ലാം കാണുക

ഏറ്റവും പുതിയത്

നിന്നെ റെഡിയാക്കുന്നത് ഐപിഎൽ കളിക്കാനല്ല, ഇന്ത്യയ്ക്കായി മത്സരങ്ങൾ വിജയിപ്പിക്കാനാണ്, ആത്മവിശ്വാസം തന്നത് യുവരാജെന്ന് അഭിഷേക് ശർമ

England Women vs South Africa Women: നാണംകെട്ട് ദക്ഷിണാഫ്രിക്ക; ഇംഗ്ലണ്ടിനു പത്ത് വിക്കറ്റ് ജയം

ടി20 ലോകകപ്പ്: യോഗ്യത സ്വന്തമാക്കി നമീബിയയും സിംബാബ്‌വെയും

India W vs Pakistan W, ODI World Cup 2025: ഏഷ്യ കപ്പിനു പകരംവീട്ടുമോ പാക്കിസ്ഥാന്‍? 'നോ ഹാന്‍ഡ് ഷെയ്ക്ക്' തുടരാന്‍ ഇന്ത്യ

ലോക വെയ്റ്റ് ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പ്: ഇന്ത്യയുടെ മീരബായ് ചാനുവിന് വെള്ളി

അടുത്ത ലേഖനം
Show comments