Sanju Samson: ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിൽ സഞ്ജുവിന് ഇടമുണ്ടാകില്ല, മറ്റൊരു താരം പകരക്കാരനാകും: ആകാശ് ചോപ്ര
, ചൊവ്വ, 2 സെപ്‌റ്റംബര്‍ 2025 (09:33 IST)
അടുത്തവര്‍ഷം ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പ് ടീമില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പറെന്ന നിലയില്‍ സഞ്ജു സാംസണ്‍ ടീമില്‍ ഇടം പിടിക്കില്ലെന്ന് മുന്‍ ഇന്ത്യന്‍ താരമായ ആകാശ് ചോപ്ര. സഞ്ജുവിന് പകരം ഐപിഎല്ലില്‍ ആര്‍സിബിക്കായി തിളങ്ങിയ വിക്കറ്റ് കീപ്പര്‍ ബാറ്ററായ ജിതേഷ് ശര്‍മയാകും ലോകകപ്പ് ടീമിലെത്തുകയെന്നും തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയില്‍ ആകാശ് ചോപ്ര പറഞ്ഞു.
സഞ്ജുവിന് 1-3 വരെയുള്ള സ്ഥാനങ്ങളിലാണ് മികച്ച റെക്കോര്‍ഡുള്ളത്. മധ്യനിരയില്‍ ബാറ്റ് ചെയ്യുമ്പോള്‍ സഞ്ജുവിന്റെ പ്രകടനം മങ്ങുന്നത് കാണാം. ടി20 ലോകകപ്പില്‍ അഭിഷേക് ശര്‍മയും ശുഭ്മാന്‍ ഗില്ലുമാകും ഇന്ത്യയുടെ ഓപ്പണര്‍മാര്‍. അതിനാല്‍ തന്നെ 4 മുതല്‍ 7 വരെ സ്ഥാനങ്ങളില്‍ ബാറ്റ് ചെയ്യാനാകുന്ന വിക്കറ്റ് കീപ്പര്‍ ബാറ്ററെയാകും ടീമിന് ആവശ്യം. അങ്ങനെയെങ്കില്‍ സ്വാഭാവികമായും മധ്യനിരയില്‍ ബാറ്റ് ചെയ്യുന്ന ജിതേഷ് ശര്‍മയ്ക്കാണ് സാധ്യത അധികവും.
ഏഷ്യാകപ്പ് ടീമില്‍ സഞ്ജുവും ജിതേഷും ടീമിലുണ്ടെങ്കിലും ജിതേഷാകും പ്ലേയിംഗ് ഇലവനില്‍ കളിക്കുക. ഒന്ന് മുതല്‍ മൂന്ന് വരെ പൊസിഷനില്‍ 135 സ്‌ട്രൈക്ക് റേറ്റും 25 റണ്‍സ് ശരാശരിയുമാണ് ജിതേഷിനുള്ളത്. മധ്യനിരയിലേക്ക് വരുമ്പോള്‍ ജിതേഷിന്റെ സ്‌ട്രൈക്ക് റേറ്റ് 166 ആണ്.ഈ സ്ഥാനത്ത് ഇത്രയും സ്‌ട്രൈക്ക് റേറ്റ് ഉള്ള ഏക വിക്കറ്റ് കീപ്പറും ജിതേഷാണ്. അതിനാല്‍ ജിതേഷ് തന്നെയാകും നമ്പര്‍ വണ്‍ ചോയ്‌സ്. ആകാശ് ചോപ്ര പറയുന്നു.
Follow Webdunia malayalam
അടുത്ത ലേഖനം